കമല സുരയ്യയായി പാര്‍വ്വതി എത്തുന്നു

സംവിധായകന്‍ കമലിന്റെ ആമിയില്‍ കമല സുരയ്യയായി മലയാളികളുടെ പ്രിയതാരം പാര്‍വ്വതി എത്തുന്നു. കമലിന്റെ ഈ ചിത്രത്തിലേക്ക് ആദ്യം നായികയായി പരിഗണിച്ചത് ബോളിവുഡ് താരം വിദ്യാബാലനെയായിരുന്നു. എന്നാല്‍ അവര്‍ ചിത്രത്തില്‍ നിന്ന് പിന്‍മാറിയതോടെയാണ് പാര്‍വ്വതിയെ തിരഞ്ഞെടുത്തത്.

അതെസമയം തബു ആമിയായി എത്തുന്നു എന്ന വാര്‍ത്തകളും പ്രചരിച്ചിരുന്നു. എന്നാല്‍ തബുവിനെ കുറിച്ച് ചിന്തിച്ചിട്ട് പോലുമുണ്ടായിരുന്നില്ലെന്ന് കമല്‍ വ്യക്തമാക്കി.

ഒടുവില്‍ മലയാളികളുടെ പ്രിയപ്പെട്ട ആമിയായി പാര്‍വ്വതി എത്തുമെന്നുതന്നെയാണ് റിപ്പോര്‍ട്ട്. ഇതിനായുള്ള ചര്‍ച്ചകള്‍ നടന്നുകഴിഞ്ഞു.

മറ്റുചിത്രങ്ങളുടെ ഷൂട്ടിങ്ങ് കാരണം പാര്‍വ്വതിയുടെ ഡേറ്റ് മാത്രമാണ് തടസമായിട്ടൊള്ളുവെന്നാണ് സിനിമയുമായി അടുത്ത വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന.

Share news
error: Content is protected !!
Scroll to Top