HIGHLIGHTS : New ITI at Edapal
എടപ്പാള്‍: തവനൂര്‍ മണ്ഡലത്തിലെ എടപ്പാളില്‍ ഗവ. ഐടിഐ വരു ന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഈ അധ്യയന വര്‍ ഷംതന്നെ ഐടിഐ ആരംഭി ക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. പൂക്കരത്തറയിലെ താല്‍ക്കാലിക കെട്ടിടത്തിലാകും തുടക്കം. എടപ്പാള്‍ പഞ്ചായത്തിലെ കോലൊളമ്പില്‍ ഐടിഐക്ക് സ്ഥിരം കെട്ടിടം പണിയാന്‍ അഞ്ച് ഏക്കര്‍ സ്ഥലം കണ്ടത്തിയിട്ടുണ്ട്.
ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രോഗ്രാമിങ് അസിസ്റ്റന്റ്‌റ് (ഒരുവ ര്‍ഷം), ഫാഷന്‍ ഡിസൈന്‍ ആന്‍ഡ് ടെക്‌നോളജി (ഒരുവര്‍ ഷം), മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍ (രണ്ടുവര്‍ഷം), സോളാര്‍ ടെക്‌നീഷ്യന്‍ (ഇലക്ട്രി ക്കല്‍) (ഒരുവര്‍ഷം) എന്നിങ്ങ നെ നാലുകോഴ്‌സുകളാണ് തുടക്കത്തിലുണ്ടാവുക. കെ ടി ജലീല്‍ എംഎല്‍എയുടെ ഇടപെ ടലിനെ തുടര്‍ന്നാണ് എടപ്പാ ളില്‍ ഐടിഐ യാഥാര്‍ഥ്യമാകു ന്നത്.
എടപ്പാളിന് പുറമെ നേമം മണ്ഡലത്തിലെ ചാല, ഒല്ലൂര്‍ മണ്ഡലത്തിലെ പീച്ചി, തൃത്താല മണ്ഡലത്തിലെ നാഗലശേരി എന്നിവിടങ്ങളിലും പുതിയ ഐടിഐ അനുവദിച്ചിട്ടുണ്ട്. ഐടിഎ അനുവദിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍, വകുപ്പുമ ന്ത്രി ശിവന്‍കുട്ടി, ധനകാര്യമന്ത്രി ബാലഗോപാല്‍ എന്നിവരെ അഭിനന്ദിക്കുന്നതായി കെ ടി ജലീല്‍ എംഎല്‍എ പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു