അംഗൻവാടി പുതിയ കെട്ടിട ഉദ്ഘാടനം ചെയ്തു

പരപ്പനങ്ങാടി : പരപ്പനങ്ങാടി ഡിവിഷൻ 38ലെ അയ്യപ്പൻക്കാവ് അംഗൻവാടി ഉദ്ഘാടനം ചെയ്തു. ഡിവിഷൻ കൗൺസിലർ മഞ്ജുഷ പ്രലോഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭ ചെയർമാൻ പി.പി. ഷാഹുൽ ഹമീദ് ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ ഡോ. എം.എ കബീർ മച്ചിഞ്ചേരി മുഖ്യാഥിതിയായി.

വൈസ് ചെയർമാൻ ബി.പി. ഷാഹിദ, സുഹറ ടീച്ചർ വികസന സ്റ്റാൻഡിങ് കമ്മിറ്റി, സക്കറിയ കേയി, ബാലഗോപാലൻ, അലി അക്ബർ, കിരൺ പാലക്കണ്ടി, ഹുമയൂൺ കബീർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പാലക്കണ്ടി വേലായുധൻ സ്വാഗതവും ഗീത ടീച്ചർ നന്ദിയും പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top