200 രൂപ നോട്ട് ഇന്നുമുതല്‍

ന്യൂഡല്‍ഹി :പുതിയ 200 രൂപ നോട്ട് ഇന്നുമുതല്‍  പ്രാബല്യത്തില്‍ വരുമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിച്ചതിനെ തുടര്‍ന്നാണിത്. മഹാത്മാ ശ്രേണിയിലുള്ള കറന്‍സി കടുംമഞ്ഞനിറത്തിലാണ്.

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്റെ ഒപ്പോടു കൂടിയ കറന്‍സിയില്‍ സ്വഛ് ഭാരത് സന്ദേശവും ലോഗോയും ഉണ്ട്.ഗാന്ധിജിയുടെ ചിത്രം മധ്യത്തിലാണ്. ദേവനാഗരി ലിപിയിലും തുക രേഖപ്പെടുത്തിയിട്ടുണ്ട്.

നവംബറിലെ നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തെ തുടര്‍ന്ന് 500, 1000 നോട്ടുകള്‍ പിന്‍വലിച്ചതോടെ  വിപണിയില്‍ പ്രചാരത്തിലുണ്ടായിരുന്ന 86 ശതമാനം നോട്ടുകളാണ് ഇല്ലാതായത്. ഇത് രാജ്യത്ത് സൃഷ്ടിച്ച പ്രതിസന്ധിയില്‍ നിന്നു കരകയറാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പുതിയ 200 നോട്ട് ഇറക്കുന്നത്.

 

 

Related Articles