പ്രമുഖ സീരീസുകളുടെ റീലീസ് തിയ്യതി പ്രഖ്യാപിച്ച് നെറ്റ്ഫ്‌ലിക്‌സ്……..

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷിക്കുന്ന ചില ഷോകളുടെ റിലീസ് തീയതികള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് നെറ്റ്ഫ്‌ലിക്‌സ്. ജൂലിയ ക്വിന്റെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന നോവലുകളില്‍ നിന്ന് സ്വീകരിച്ച ബ്രിഡ്ജര്‍ടണ്‍, സീരിസിന്റെ മൂന്നാം സീസണ്‍ രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങും.

ബ്രിഡ്ജര്‍ടണ്‍ സീസണ്‍ 3-ന്റെ ഒന്നാം ഭാഗം 2024 മെയ് 16-ന് റിലീസ് ചെയ്യും. രണ്ടാം ഭാഗം ജൂണ്‍ 13-ന് പ്രീമിയര്‍ ചെയ്യും. എന്നാല്‍ കെ-ഡ്രാമ സ്‌ക്വിഡ് ഗെയിമിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രണ്ടാം സീസണിന്റെ തീയതി Netflix ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. റിലീസ് തീയതി ഇല്ലാത്തത് ആരാധകര്‍ക്ക് നിരാശയാണെങ്കിലും, റിലീസ് ഈ വര്‍ഷം ഉണ്ടെന്നുള്ളതാണ് നല്ല വാര്‍ത്ത.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top