മത്സ്യബന്ധനത്തിനിടെ കണ്ടെയിനറിൽ തട്ടി വല തകർന്നു

പരപ്പനങ്ങാടി: മത്സ്യബന്ധനത്തിനിടെ കണ്ടെയിനറിൽ തട്ടി വല തകർന്നു. ചാപ്പപ്പടിയിൽ നിന്നും പണിക്ക് പോയ കുഞ്ഞിക്കണ്ണൻ്റെ പുരക്കൽ അസ്കർ ലീഡറായ ലബീബ് ഫൈബർ വള്ളത്തിൻെ വലയാണ് തകർന്നത്.

കഴിഞ്ഞ ദിവസം പുലർച്ചെയാണ് 40 പേർ പോകുന്ന വള്ളം പണിക്ക് പോയത്. 10.37 നോട്ടിക്കൽ മൈൽ ദൂരം 15മാർ കടലിൽ വെച്ചാണ് സംഭവം. 15ലക്ഷം വില
വരുന്ന പുതിയ വലയാണ് തകർന്നത്.

രണ്ടാഴ്ച മുൻപ് വളത്തിൽ കയറ്റിയതായിരുന്നു വല. തകർന്ന വലക്ക് ഏകദേശം 5 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായും രണ്ട് മാസം പണിക്ക് പോകാൻ കഴിയില്ലെന്നും ഉടമ പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top