നീറ്റ് യുജി പരീക്ഷ പുതുക്കിയ റാങ്ക് പട്ടികയില്‍ മലയാളിക്ക് ഒന്നാം റാങ്ക്

കണ്ണൂര്‍: നീറ്റ് യുജി റാങ്ക് പട്ടിക പുതുക്കിയപ്പോള്‍ ഒന്നാം റാങ്കുമായി കണ്ണൂര്‍ സ്വദേശി ശ്രീനന്ദ് ശര്‍മിള്‍. റാങ്ക് പട്ടിക പുതുക്കിയപ്പാേള്‍ ശ്രീനന്ദിന് മാത്രമാണ് കേരളത്തില്‍ നിന്നും റാങ്ക് ലഭിച്ചിട്ടുള്ളത്. 720 ല്‍ 720 മാര്‍ക്കാണ് ശ്രീനന്ദിന് ലഭിച്ചത്. കണ്ണൂര്‍ പൊടിക്കുണ്ട് രാമതെരു റോഡില്‍ ‘നന്ദന’ത്തില്‍ ഡോ. ഷര്‍മ്മിള്‍ ഗോപാല്‍ – ഡോ. പി ജി പ്രിയ ദമ്പതികളുടെ മകനാണ്.

കോട്ടയം കുര്യാക്കോസ് ഏലിയാസ് ഇംഗ്ലിഷ് മീഡിയം സ്‌കൂളില്‍ പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയ ശ്രീനന്ദിന് ന്യൂഡല്‍ഹി എയിംസില്‍ മെഡിസിനു ചേരാനാണ് ആഗ്രഹം. കണ്ണൂര്‍ ചിന്മയയില്‍ നിന്നും എസ്എസ്എല്‍സിക്ക് ശേഷം കോട്ടയത്തായിരുന്നു പ്ലസ് ടു പഠനം. പാലയിലെ ബ്രില്യന്റ് സ്റ്റഡി സെന്ററിലായിരുന്നു പരിശീലനം.

കണ്ണൂര്‍ ആസ്റ്റര്‍ മിംസിലെ നേത്രരോഗ വിദഗ്ധനനാണ് അച്ഛന്‍ ഷര്‍മ്മിള്‍ ഗോപാല്‍. തലശേരി ഗവ. ജനറല്‍ ആശുപത്രിയിലെ ഡോക്ടറാണ് പ്രിയ. സഹോദരി സെന്റ് തെരേസാസ് ആംഗ്ലോ ഇന്ത്യന്‍ എച്ച്എസ്എസില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായ ശ്രിതിക ഷര്‍മ്മിള്‍.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top