കൊല്ലം: നീറ്റ് പരീക്ഷ വിവാദത്തില്‍ വീണ്ടും പരീക്ഷ നടത്താന്‍ തീരുമാനം. സെപ്റ്റംബര്‍ 4 നാണ് പരീക്ഷ നടത്തുക. കൊല്ലത്ത് നീറ്റ് പരീക്ഷക്കെത്തിയ വിദ്യാര്‍ത്ഥികളുടെ അടിവസ്ത്രമഴിച്ച് പരിശോധിച്ച സംഭവത്തിലാണ് നടപടി. പരീക്ഷ നടത്തിപ്പിന്റെ ചുമതലയുള്ള നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയാണ് അറിയിപ്പ് പുറത്തിറക്കിയത്. കൊല്ലം ആയൂര്‍ മാര്‍ത്തോമ്മ കോളേജിലെ നീറ്റ് പരീക്ഷക്കെത്ത്ിയ വിദ്യാര്‍ത്ഥികളുടെ അടിവസ്ത്രമഴിപ്പിച്ച സംഭവമുണ്ടായത്.
ഈ കേന്ദ്രത്തില്‍ പരീക്ഷയെഴുതിയ പെണ്‍കുട്ടികള്‍ക്ക് മാത്രമാണ് നിലവില്‍ വീണ്ടും പരീക്ഷ നടത്താന്‍ എന്‍ ടിഎ തീരുമാനിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥിനികള്‍ക്കെല്ലാം ഹാള്‍ ടിക്കറ്റ് ലഭിച്ചു.
സംഭവത്തില്‍ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് വാദിച്ചിരുന്നു. പക്ഷേ കോംപെന്‍സേഷന്‍ ആവശ്യപ്പെട്ട് വീണ്ടും പരീക്ഷ നടത്താനുള്ള നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പരാതിപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായി വീണ്ടും പരീക്ഷ നടത്തുമെന്ന് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി അറിയിപ്പ് ലഭിച്ചതായി വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ അറിയിച്ചു.




