
പാരിസ്: ടോക്യോയില്‍ ചരിത്രമെഴുതി സ്വന്തമാക്കിയ ഒളിംപിക്സ് ജാവലിന്‍ സ്വര്‍ണം നിലനിര്‍ത്താന്‍ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്കായില്ല. പാകിസ്ഥാന്‍ താരം അര്‍ഷാദ് നദീമാണ് ഇത്തവണ സ്വര്‍ണം സ്വന്തമാക്കിയത്. ഒളിംപിക് റെക്കോര്‍ഡോടെയാണ് താരത്തിന്റെ നേട്ടം. നീരജിന്റെ വെള്ളി സീസണ്‍ ബെസ്റ്റിലൂടെയാണ് താരം സ്വന്തമാക്കിയത്.
നീരജിന്റെ ആദ്യ ശ്രമം ഫൗളായി. രണ്ടാം ശ്രമത്തില്‍ താരം 89.45 മീറ്റര്‍ ദൂരം കടന്നു. പിന്നീടുള്ള നാല് ശ്രമങ്ങളും ഫൗളായി. രണ്ടാം ശ്രമത്തിലെ ദൂരമാണ് വെള്ളിയിലേക്ക് എത്തിച്ചത്.
പാരിസിലെ ഇന്ത്യയുടെ മെഡല്‍ നേട്ടം ഇതോടെ അഞ്ചായി. നാല് വെങ്കലവും ഒരു വെള്ളിയും. പുരുഷ ഹോക്കിയില്‍ ഒരു വെങ്കലവും ഷൂട്ടിങില്‍ മൂന്ന് വെങ്കലവുമാണ് നേടിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



