
വണ്ടൂർ : മോഷ്ടിച്ച സ്കൂട്ടറിലെത്തി യുവതിയുടെ മാല കവർന്നയാളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. കാട്ടുമുണ്ട പറമ്പൻ നജ്‌മലാണ് പിടിയിലായത്.
കാട്ടുമുണ്ട് മോലിപ്പടിയിൽ വെള്ളിയാഴ്ചയാണ് സംഭവം.മോലിപ്പടിയിലെ കടയിൽ ജീവനക്കാരിയായ ബിന്ദുവിന്റെ മൂന്നേകാൽ പവന്റെ മാലയാണ് പ്രതി പൊട്ടിച്ച് കടന്നു കളയാൻ ശ്രമിച്ചത്. സാധനങ്ങൾ ചോദിച്ച് വാങ്ങുന്നതിനിടയിൽ പെട്ടെന്ന് മാല പൊട്ടിച്ചെടുക്കുകയായിരുന്നു.
ബിന്ദു ഒച്ചവച്ചതോടെ സമീപത്തുണ്ടായിരുന്ന കടക്കാരനും മറ്റ് ആളുകളും ഓടിയെത്തി പ്രതിയെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. ബിന്ദുവിന്റെ പരാതിയിൽ നിലമ്പൂർ പൊലീസ് കേസെടുത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




