കുറ്റ്യാടിയിൽ എട്ടുപേർക്ക് പേപ്പട്ടിയുടെ കടിയേറ്റു

കുറ്റ്യാടി : കുറ്റ്യാടിയിൽ മൂന്ന് കുട്ടികൾ ഉൾപ്പെടെ എട്ടുപേർക്ക് പേപ്പട്ടിയുടെ കടിയേറ്റു. ഐബക്ക് അൻസാർ കരണ്ടോട് (9), സൈൻ മുഹമ്മദ് നീലേച്ചുകുന്ന് (4), അബ്ദുൽ ഹാദി (8), സൂപ്പി വടക്കേ പറമ്പത്ത്, സതീശൻ നരിക്കൂട്ടുംചാൽ, സെക്യൂരിറ്റി ജീവനക്കാരനായ സുരേഷ് ബാബു കുനിങ്ങാട്, അതിഥി തൊഴിലാളിയായ അബ്ദുൾ എന്നിവർക്കാണ് കടിയേറ്റത്.

ഏഴുപേർ കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയിലും ഒരാൾ കോഴിക്കോട് മെഡിക്കൽ കോളേജിലും ചികിത്സ തേടി. ശനിയാഴ്ച പകലാണ് നീലേച്ചുകുന്ന്, കുളങ്ങരത്താഴ, കരണ്ടോട് പ്രദേശങ്ങളിൽ പട്ടിയുടെ ആക്രമണമുണ്ടായത്. വീടിൻ്റെ വരാന്തയിലും തൊഴിലിടത്തിലും റോഡിലും വച്ചാണ് പലർക്കും കടിയേറ്റത്.

കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയിൽ പ്രവേശിച്ചവർക്ക് ഡോ. സന്ദീപിന്റെ നേതൃത്വത്തിലുള്ള സംഘം ചികിത്സ നൽകി. നാട് മുഴുവൻ ഭീതിപരത്തിയ ഭ്രാന്തൻ നായയെ നാട്ടുകാർ പിടികൂടി തല്ലിക്കൊന്നു. വിഷയത്തിൽ ആരും ആശങ്കപ്പെടേണ്ടെന്നും പഞ്ചായത്തും ആരോഗ്യ വകുപ്പും നടപടി സ്വീകരിച്ചുവരുന്നതായും കുറ്റ്യാടി പഞ്ചായത്ത് പ്രസിഡന്റ് ടി കെ മോഹൻദാസ് അറിയിച്ചു. വർധിച്ചുവരുന്ന തെരുവുനായ ശല്യം പരിഹരിക്കാൻ അധികൃതർ നട പടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top