ബിഹാറിൽ എന്‍ഡിഎയ്ക്ക് മുന്നേറ്റം; ജെഡിയു ഏറ്റവും വലിയ ഒറ്റക്കക്ഷി

രാജ്യം ഉറ്റുനോക്കുന്ന ബിഹാര്‍ വോട്ടെണ്ണലില്‍ പോസ്റ്റര്‍ വോട്ടുകള്‍ എണ്ണിക്കഴിഞ്ഞ് ബാലറ്റ് വോട്ടുകളിലേക്ക് കടക്കുമ്പോള്‍ എന്‍ഡിഎയ്ക്ക് വന്‍ മുന്നേറ്റം. ലീഡ് നില പ്രകാരമാണെങ്കില്‍ എന്‍ഡിഎ കേവല ഭൂരിപക്ഷം കടക്കുകയാണ്. ലീഡ് നില പരിശോധിച്ചാല്‍ എന്‍ഡിഎ 141 സീറ്റുകളിലും ഇന്ത്യ 77 സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്. മറ്റ് പാര്‍ട്ടികള്‍ 8 ഇടങ്ങളിലും ലീഡ് ചെയ്യുന്നുണ്ട്. എൻഡിഎ സഖ്യത്തിലെ ജെഡിയു വലിയ ഒറ്റക്കക്ഷിയായി മുന്നേറുന്നു

ആകെ 243 സീറ്റുകളാണ് ബിഹാറിലുള്ളത്. ഒരു ഘട്ടത്തില്‍ എന്‍ഡിഎയും ഇന്ത്യയും നൂറുകടന്ന് ഇഞ്ചോടിഞ്ച് മുന്നേറുകയായിരുന്നെങ്കില്‍ പിന്നീട് നൂറില്‍ നിന്ന് ഇന്ത്യ പിന്നോട്ടുപോകുകയും എന്‍ഡിഎ കൂടുതല്‍ മുന്നേറുകയുമായിരുന്നു. ആർജെഡിയുടെ ബലത്തിലാണ് ഇന്ത്യാ സഖ്യം പിടിച്ചു നിൽക്കുന്നത്.

38 ജില്ലകളിലായി 46 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് ഉള്ളത്. എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ ഏതാണ്ട് എല്ലാം എന്‍ഡിഎ വലിയ ഭൂരിപക്ഷമാണ് പ്രവചിച്ചത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top