ബന്നാർഘട്ട ദേശീയ പാര്‍ക്കിൽ സഫാരി ബസ്സിന്റെ ഗ്രില്ലിലേക്ക് ചാടിക്കയറി പുലി; യുവതിയുടെ കൈക്ക് പരിക്ക്

കർണാടകയിലെ ബന്നാർഘട്ട ദേശീയോദ്യാനത്തിൽ സഫാരി യാത്രയ്ക്കിടെ ഒരു യാത്രക്കാരിയുടെ നേരെ പാഞ്ഞടുത്ത പുള്ളിപ്പുലിയുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളില്‍ വൈറൽ. സഞ്ചാരികൾ ഉദ്യോനത്തിനുള്ളിലൂടെ മൃഗങ്ങളെ കാണാനായി അടച്ചിട്ട പ്രത്യേക വാഹനത്തില്‍ സഞ്ചരിക്കുന്നതിനിടെയായിരുന്നു ഭയപ്പെടുത്തുന്ന സംഭവം.

ദേശീയോദ്യാനത്തിൽ സഫാരി ബസിന്‍റെ മെഷ് വിൻഡോയിലൂടെ പുലി ആക്രമിക്കാൻ ശ്രമിക്കുന്നത് വീഡിയോയില്‍ കാണാം. വിനോദയാത്രാ സംഘത്തിലുണ്ടായിരുന്ന 50 വയസ്സ് പ്രായമുള്ള വാഹിത ബാനു എന്ന സ്ത്രീയാണ് അപകടത്തിൽപ്പെട്ടതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഉടൻ തന്നെ ഇവർക്ക് പ്രഥമശുശ്രൂഷ നൽകിയ ശേഷം കൂടുതൽ ചികിത്സയ്ക്കായി ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയതായും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

പുള്ളിപ്പുലി സഫാരി ബസിൽ കയറി ജനാലയിൽ ചവിട്ടി സ്ത്രീയെ ആക്രമിക്കാൻ ശ്രമിക്കുന്നത് വീഡിയോയിൽ കാണാം. സ്ത്രീയുടെ വസ്ത്രത്തിന്‍റെ ഒരു ഭാഗം പുലി കീറിയെടുത്തു. ഇവരുടെ ഇടത് കൈയ്ക്ക് പുലി നഖം കൊണ്ട് സാരമായ മുറിവേറ്റു. കഴിഞ്ഞ വ്യാഴാഴ്ച ഉച്ചകഴിഞ്ഞുള്ള പുള്ളിപ്പുലി സഫാരി യാത്രയ്ക്കിടെയാണ് സംഭവം നടന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top