HIGHLIGHTS : Ireland shock Portugal; 2-0 defeat, Ronaldo sent off after red card

ഡുബ്ലിൻ: ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അയർലൻഡിനോടാണ് പോർച്ചുഗലിന് തോൽവി. ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് പരാജയം. പോർച്ചുഗീസ് നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ ചുവപ്പ് കാർഡ് കണ്ട് പുറത്തായ മത്സരത്തിലാണ് പോർച്ചുഗലിന് തോൽവി.
സ്ട്രൈക്കർ ട്രോയ് പാരറ്റിൻ്റെ ഇരട്ടഗോളുകളാണ് അയർലൻഡിന് ജയമൊരുക്കിയത്. മത്സരം ആരംഭിച്ച് 17-ാം മിനിറ്റിലാണ് താരം ആദ്യ ഗോൾ നേടുന്നത്. ആദ്യപകുതിയുടെ അവസാനം പാരറ്റ് രണ്ടാം ഗോളും കണ്ടെത്തി. അതോടെ ആദ്യപകുതി രണ്ട് ഗോളുകൾക്ക് അയർലൻഡ് മുന്നിട്ടുനിന്നു. രണ്ടാം പകുതിയിൽ തിരിച്ചടി ലക്ഷ്യമിട്ട് പോർച്ചുഗൽ കളത്തിലിറങ്ങിയെങ്കിലും ക്രിസ്റ്റ്യാനോയ്ക്ക് ചുവപ്പ് കാർഡ് കണ്ട് പുറത്തുപോവേണ്ടി വന്നത് ടീമിന്റെ ജയസാധ്യതകൾ അടച്ചു.
61-ാം മിനിറ്റിലാണ് സംഭവം. അയർലൻഡ് താരം ഒ ഷിയയെ റോണോ കൈമുട്ട് കൊണ്ട് ഇടിക്കുകയായിരുന്നു. റഫറി ആദ്യം മഞ്ഞക്കാർഡാണ് നൽകിയതെങ്കിലും പിന്നീട് വാർ പരിശോധന നടത്തുകയും ചുവപ്പ് നീട്ടുകയും ചെയ്തു. പിന്നാലെ താരം നിരാശയോടെ കളം വിട്ടു. അന്താരാഷ്ട്ര ഫുട്ബോളിൽ ഇതാദ്യമായാണ് പോർച്ചുഗീസ് നായകന് ചുവപ്പ് കാർഡ് കിട്ടുന്നത്.
ചുവപ്പ് കണ്ടതോടെ താരത്തിന് വരാനിരിക്കുന്ന ലോകകപ്പ് മത്സരം നഷ്ടമായേക്കും. കുറഞ്ഞത് രണ്ട് മത്സരങ്ങളിലെങ്കിലും വിലക്ക് ലഭിക്കാനാണ് സാധ്യത. അർമേനിയയുമായുള്ള അടുത്ത ലോകകപ്പ് മത്സരം ക്രിസ്റ്റ്യാനോയ്ക്ക് നഷ്ടമാകും. അതോടെ പോർച്ചുഗലിന്റെ ലോകകപ്പ് യോഗ്യതാമത്സരങ്ങൾ അവസാനിക്കും. മത്സരത്തിൽ സമനിലയെങ്കിലും നേടിയാൽ ടീമിന് ലോകകപ്പ് യോഗ്യതയും കിട്ടും. എന്നാൽ പിന്നീടുള്ള ടൂർണമെന്റ് മത്സരം ലോകകപ്പിലെതാണ്. രണ്ട് മത്സരങ്ങളിൽ വിലക്ക് വന്നാൽ റോണോയ്ക്ക് ലോകകപ്പിലെ ആദ്യ മത്സരം നഷ്ടമാകും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു


