എൻ.സി.സി. റോഡ് റസിഡൻസ് അസോസിയേഷൻ വാർഷികാഘോഷം നടത്തി

പരപ്പനങ്ങാടി: എൻ.സി.സി. റോഡ് റസിഡൻസ് അസോസിയേഷന്റെ 2026-ലെ വാർഷികാഘോഷമായ “മഴവിൽ” കലാവൈവിധ്യങ്ങളാൽ ശ്രദ്ധേയമായി. ശനിയാഴ്ച വൈകുന്നേരം നിയാസ് പുളിക്കലകത്തിന്റെ വീട്ടുപരിസരത്ത് നടന്ന ആഘോഷപരിപാടികളിൽ കുഞ്ഞ് കലാകാരൻ സ്നേഹലിന്റെ തബല വാദനം സംഗീതപ്രേമികളുടെ ഹൃദയം കവർന്നു.

പ്രശസ്ത തബലിസ്റ്റ് ഗംഗാധരൻ ഇല്ലത്തിന്റെ പേരക്കുട്ടിയും, തബലിസ്റ്റ് രാജേഷ് ഇല്ലത്തിന്റെ മകനുമായ സ്നേഹൽ തന്റെ കുടുംബത്തിന്റെ സംഗീത പാരമ്പര്യം ഒട്ടും ചോരാതെ വേദിയിൽ അവതരിപ്പിച്ചു. അമ്മ സുരഭി കൂരിയിലിന്റെ പ്രോത്സാഹനവും പിന്തുണയുമാണ് ഈ കുട്ടിത്താരത്തിന്റെ കരുത്ത്.

അസോസിയേഷൻ പരിധിയിലെ മറ്റ് കലാകാരന്മാരുടെ വിവിധ കലാപരിപാടികളും ചടങ്ങിന് മാറ്റുകൂട്ടി. റസിഡൻസ് അസോസിയേഷൻ അംഗങ്ങളും കുടുംബാംഗങ്ങളും ഒത്തുചേർന്ന ആഘോഷം സൗഹൃദ സംഗമമായി മാറി. പരിപാടിയുടെ വിജയത്തിൽ പങ്കാളികളായ ഏവർക്കും സെക്രട്ടറി നന്ദി അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top