എന്‍സിസി ഗ്രൂപ്പ് കോഴിക്കോടിന് ചാമ്പ്യന്‍ഷിപ്പ് ബാനര്‍

കേരള, ലക്ഷദ്വീപ് എന്‍സിസി ഡയറക്ടറേറ്റിലെ അഞ്ച് ഗ്രൂപ്പുകള്‍ക്കിടയില്‍ പ്രൊഫഷണല്‍ അഡ്മിനിസ്‌ട്രേറ്റീവ് തലത്തിലെ മികച്ച ഓള്‍റൗണ്ട് പ്രകടനത്തിന് എന്‍സിസി ഗ്രൂപ്പ് കോഴിക്കോടിന് ചാമ്പ്യന്‍ഷിപ്പ് ബാനര്‍ സമ്മാനിച്ചു.

തിരുവനന്തപുരത്ത് നടന്ന പരിപാടിയില്‍ എന്‍സിസി ഗ്രൂപ്പ് കോഴിക്കോട് കമാന്‍ഡര്‍ ബ്രിഗേഡിയര്‍ എം ആര്‍ സുബോധിന് സംസ്ഥാന കായിക മന്ത്രി വി അബ്ദുറഹിമാന്‍ ട്രോഫിയും ബാനറും കൈമാറി. എന്‍സിസി കേരള, ലക്ഷദ്വീപ് ഡയറക്ടറേറ്റിലെ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ രമേശ് സുബ്രഹ്‌മണ്യന്‍ പങ്കെടുത്തു.

കേരളത്തിന്റെയും ലക്ഷദ്വീപിന്റെയും മികച്ച എന്‍സിസി യൂണിറ്റ് ആയി 9 കേരള നേവല്‍ ബറ്റാലിയന്‍ എന്‍സിസിയെ തെരഞ്ഞെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top