നസ്രിയയുടെ സഹോദരന്‍ നവീന്‍ നസീം വിവാഹിതനാവുന്നു

HIGHLIGHTS : Nazriya Nazim's brother Naveen Nazim gets married

careertech

നസ്രിയ നസീമിന്റെ സഹോദരന്‍ നവീന്‍ നസീം വിവാഹിതനാവുന്നു. ഫാഷന്‍ സ്‌റ്റൈലിസ്റ്റ് ആയ ഫിസ സജീല്‍ ആണ് നവീന്റെ പ്രതിശ്രുത വധു. ഇരുവരുടെയും വിവാഹ നിശ്ചയം ഇന്ന് നടന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങള്‍ നസ്രിയ തന്നെ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചിട്ടുണ്ട്.
ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിട്ടുണ്ട്. നവീന്‍ നസീമിനും ഫിസ സജീലിനുമൊപ്പമുള്ള നസ്രിയയുടെയും ഫഹദിന്റെയും ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്.

അമ്പിളി എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ ആളാണ് നവീന്‍ നസീം. ബോബി കുര്യന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ നവീന്‍ അവതരിപ്പിച്ചത്. സീ യൂ സൂണ്‍ എന്ന ചിത്രത്തിലും നവീന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഫഹദ് തന്നെ നായകനായ ആവേശം എന്ന ചിത്രത്തില്‍ അസിസ്റ്റന്റ് ഡയറക്ടറായും നവീന്‍ നസീം പ്രവര്‍ത്തിച്ചിട്ടുണ്ട്.

sameeksha-malabarinews

ഒലിവ് ഗ്രീന്‍ നിറത്തിലുള്ള ജാക്കറ്റ് ചോളി ആണ് ചടങ്ങിന് നസ്രിയ ധരിച്ചത്. ചോക്ലേറ്റ് ബ്രൗണ്‍ നിറത്തിലുള്ള കുര്‍ത്തി ആയിരുന്നു ഫഹദിന്റെ വേഷം.
ഭാവി നാത്തൂന് വിവാഹ നിശ്ചയ വേദിയില്‍ മാലയാണ് നസ്രിയ സമ്മാനമായി നല്‍കിയത്. നവീന്റെ കൈയില്‍ വാച്ച് ധരിപ്പിച്ചത് ഫഹദ് ആണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!