ചെന്നൈ: ക്ഷേത്രദര്‍ശനത്തിനിടെ ആരാധകരോട് നയന്‍ താര ദേഷ്യപ്പെട്ടെന്ന വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരിക്കുന്നത്. സംവിധായകനും പങ്കാളിയുമായ വിഘ്‌നേഷിനൊപ്പം കുംഭകോണത്തിനടുത്തുള്ള മേലവത്തൂര്‍ ഗ്രാമത്തിലെ കാമാച്ചി അമ്മന്‍ ക്ഷേത്രത്തിലെത്തിയപ്പോഴാണ് സംഭവം. ഇത് വിഘ്‌നേഷിന്റെ കുടുംബ ക്ഷേത്രമാണ്. വന്‍ ജനകൂട്ടമായിരുന്നു ക്ഷേത്രത്തില്‍ തടിച്ചുകൂടിയിരുന്നത്.
പോലീസിനും ജനത്തെ നിയന്ത്രിക്കാന്‍ സാധിച്ചിരുന്നില്ല. ദര്‍ശനം നടത്താന്‍ കുറച്ച് സമയം അനുവദിച്ച് തരണമെന്ന് ആരാധകരോട് അഭ്യര്‍ത്ഥിച്ചെങ്കിലും ഇതും ഫലം കണ്ടില്ല. ഇതാണ് താരത്തെ പ്രകോപിപ്പിച്ചത്. അനുവാദമില്ലാതെ വീഡിയോ എടുത്തയാളോട് നയന്‍താര ദേഷ്യപ്പെടുകയായിരുന്നു. വീഡി എടുത്താല്‍ ഫോണ്‍ അടിച്ചുടയ്ക്കും എന്ന് താരം പറയുന്ന ഭാഗമാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്.
സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ ചുമലില്‍ പിടിച്ച യുവതിയോടും നയന്‍താര ദേഷ്യപ്പെടുന്നതും വീഡിയോയില്‍ കാണാം.
ഇവിടെ മറ്റൊരു ക്ഷേത്രത്തിലും ദര്‍ശനം നടത്തി ട്രെയിനിലാണ് ഇരുവരും മടങ്ങിയത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




