കൊച്ചി: ഒരു പുരുഷന്റെ പരാമര്‍ശമാണെങ്കിലും അതില്‍ ക്രൂശിക്കപ്പെടുന്നത് താനെന്ന സ്ത്രീയാണെന്ന് നവ്യാ നായര്‍. നടന്‍ വിനായകന്റെ വിവാദ പരാമര്‍ശത്തില്‍ മാധ്യമങ്ങളോട് പ്രതികരക്കുകയായിരുന്നു താരം. എത്രപുരുഷന്‍മാര്‍ അവിടെ ഉണ്ടായിരുന്നു?പക്ഷേ നിങ്ങളെല്ലാം ചോദ്യം ചെയ്യുന്നത് എന്നെയാണ്.അവിടെ തികച്ചും അപ്രതീക്ഷിതമായാണ് അങ്ങനെ ഒരു കാര്യം സംഭവിച്ചത്. ഓരോ മനുഷ്യര്‍ക്കും ഒരോ രീതിയിലാണ് പ്രതികരണ ശേഷി. നിങ്ങള്‍ പറയുന്നപോലെ ഞാന്‍ പ്രതികരിക്കണം എന്നുവെച്ചാല്‍,അന്ന് എന്നെ കൊണ്ട് സാധിച്ചില്ല.അത്രയെ പറയാന്‍ പറ്റു. അദേഹം ക്ഷമ ചോദിച്ചു. എനിക്ക് ബുദ്ധിമുട്ടുണ്ടായിരുന്നു അത് കേട്ടപ്പോള്‍. ഞാന്‍ പലതവണ മൈക്ക് വാങ്ങാന്‍ ശ്രമിച്ചു. അന്നുണ്ടായ പ്രശ്‌നത്തില്‍ ഞാന്‍ ക്ഷമ ചോദിച്ചാല്‍ മതിയെങ്കില്‍ പൂര്‍ണ മനസോടെ ഞാന്‍ ക്ഷമ ചോദിക്കുന്നു. എന്ന് നവ്യ നായര്‍ പറഞ്ഞു.
തൃപ്പൂണിത്തുറയിലെ തീയേറ്ററില്‍ താന്‍ ഇപ്പോള്‍ എത്തിയിരിക്കുന്നത് ഒരുത്തീ കാണാന്‍ കുറെ കുടുംബ ശ്രീ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നിരവധി സ്ത്രീകള്‍ എത്തിയിട്ടുണ്ടെന്നും അവരെ കാണാനും അവരോട് സംസാരിക്കാനുമാണ് എത്തിയതെന്നും നവ്യ. പത്ത് വര്‍ഷത്തിന് ശേഷമാണ് ഞാന്‍ സിനിമയിലേക്ക് തിരിച്ചുവരുന്നത്. ഈ സന്തോഷം അനുഭവിക്കാന്‍ നിങ്ങളെന്നെ അനുവദിക്കണമെന്നും നവ്യ മാധ്യമങ്ങളോട് പറഞ്ഞു.
ഒരുത്തീ ചിത്രത്തിന്റെ പ്രമോഷനു വേണ്ടി മാധ്യമങ്ങളോട് സംസാരിക്കവെയാണ് നടന്‍ വിനായകന്‍ വിവാദ പരാമര്‍ശം നടത്തിയത്. ഇത് വ്യാപകമായ വലിയ പ്രതിഷേധത്തിനാണ് ഇടയാക്കിയത്.




