നവജീവന്‍ വനിതാവേദി ഏകദിന കേക്ക് നിര്‍മ്മാണ പരിശീലനം നടത്തി

പരപ്പനങ്ങാടി ചിറമംഗലം നവജീവന്‍ വായനശാലയുടെ വനിതാവേദിയുടെ ആഭിമുഖ്യത്തില്‍ ഏകദിനകേക്ക് നിര്‍മ്മാണ പരിശീലനം നടന്നു. ചടങ്ങ് വനിതാ വേദി സക്രട്ടറി സഞ്ജന ഉദ്ഘാടനം ചെയ്തു. മൈമൂന, റഷീദ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ക്ലാസ്.

സ്ത്രീകള്‍ക്ക് വൈവിധ്യമുള്ള ഒരു തൊഴില്‍മേഖല കണ്ടെത്താനുള്ള ഒരു സാധ്യതയാണ് ഇതെന്ന് പരിശീലനം ലഭിച്ചവര്‍ പറഞ്ഞു. ഉദ്ഘാടന ചടങ്ങില്‍ വിജിഷ മോള്‍, അശ്വതി, സ്മിത, പ്രവീണ എന്നിവര്‍ സംസാരിച്ചു.

നേരത്തെ നവജീവന്‍ വനിതാ വേദി സ്ത്രീകള്‍ക്കായി മ്യൂറല്‍ പെയിന്റിങ്, കുടനിര്‍മ്മാണം എന്നിവക്കും പരിശീലനക്യാമ്പ് സംഘടിപ്പിച്ചിരുന്നു.

Share news
error: Content is protected !!
Scroll to Top