ദേശീയ ഗെയിംസിനെ വരവേല്‍ക്കാന്‍ മലപ്പുറവും

run kerala run_logoജില്ലയില്‍ 840 കേന്ദ്രങ്ങളില്‍ നിന്നും കൂട്ടയോട്ടം
ദേശീയ ഗെയിംസിന്റെ പ്രചാരണത്തിനായി ജനുവരി 20 ന്‌ നടക്കുന്ന ‘റണ്‍ കേരള റണ്‍’ കൂട്ടയോട്ടത്തില്‍ ജില്ലയിലെ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, വിദ്യാര്‍ഥികള്‍, പൊതുജനങ്ങള്‍ എന്നിവര്‍ പ്രായഭേദമെന്യേ പങ്കെടുക്കും. എം. ഉമ്മര്‍ എം.എല്‍.എ യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കലക്‌റ്റര്‍ കെ.ബിജു കൂട്ടയോട്ടവുമായി ബന്ധപ്പെട്ട ഏകോപന പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.
സംഘാടനവും ഏകോപനവും സാധ്യമാക്കുന്നതിനായി ജില്ലയില്‍ 840 കേന്ദ്രങ്ങള്‍ തിരഞ്ഞെടുത്തിട്ടുണ്ട്‌. ഈ കേന്ദ്രങ്ങളില്‍ നിന്നും 200 മുതല്‍ 800 മീറ്റര്‍ വരെയാണ്‌ കൂട്ടയോട്ടം നടത്തുക. പൊന്നാനി മുതല്‍ നിലമ്പൂര്‍ വരെയുള്ള ദൂരത്ത്‌ തടസങ്ങളില്ലാതെ കൂട്ടയോട്ടം നടത്തുന്നതിന്‌ അതതു ഗാമപഞ്ചായത്ത്‌ പ്രസിഡന്റുമാരെ ചുമതലപ്പെടുത്തി.

Share news
error: Content is protected !!
Scroll to Top