തിരൂരങ്ങാടി:ദേശീയ പാത നിര്‍മാണത്തിലെ അശാസ്ത്രീയതയുടെ ഭാഗമായി മഴ വെള്ളം കുത്തിയൊലിച്ച് തകര്‍ന്ന കൂച്ചാല്‍ റോഡും ഡ്രൈനേജും മലപ്പുറം ഡെപ്യൂട്ടി കളക്ടര്‍ വി, ടി ഗോലി’യും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും സന്ദര്‍ശിച്ചു .
മുനിസിപ്പല്‍ ചെയര്‍മാന്‍ കെ പി മുഹമ്മദ്കുട്ടി, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ഇക്ബാല്‍ കല്ലുങ്ങല്‍ ,കൗണ്‍സിലര്‍മാരായ , കെ, ടി ബാബുരാജന്‍,ഫാത്തിമ പൂങ്ങാടന്‍, മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി യു കെ മുസ്തഫ മാസ്റ്റര്‍ , മുനിസിപ്പല്‍ ലീഗ് സെക്രട്ടറി കെ, എം, മുഹമ്മദ് ,കൃഷ്ണന്‍കുട്ടി, കെ, ഹംസക്കുട്ടി മാസ്റ്റര്‍, കെ, പി ഫൈസല്‍.കെ, അലി അക്ബര്‍, ഇര്‍ഷാദ്, ഫാരിസ് തുടങ്ങിയവര്‍പങ്കെടുത്തു.
എന്‍ എച്ച് മുതല്‍ കൂച്ചാല്‍ റോഡ് പാടം വരെ ഡ്രൈനേജ് സംവിധാനത്തോടെ നവീകരിക്കുവാന്‍ 4 കോടിയുടെ പ്രവൃത്തി ചെയ്യാനുള്ള എസ്റ്റിമേറ്റ് ആണ് നഗരസഭ സമര്‍പ്പിച്ചിട്ടുണ്ട് ദേശീയപാതഫണ്ട് അനുവദിക്കുകയാണെങ്കില്‍ പണി വേഗത്തില്‍ നടക്കും ഇതോടൊപ്പം തന്നെ മഴവെള്ളത്തിന്ററെ കുത്തൊഴുക്കില്‍ നശിച്ച ‘നമ്മള്‍ റോഡ്’ നവീകരണത്തിനുള്‍പ്പെടെ എസ്റ്റിമേറ്റ് തയ്യാറാക്കി നല്‍കിയിട്ടുണ്ട്, ‘നമ്മള്‍ റോഡിന്റെ’ പ്രവര്‍ത്തി ഉടന്‍ നടക്കുമെന്നും അധികൃതര്‍ അറിയിച്ചു.




