ദേശീയപാത നിർമാണം: ചോമ്പാലിൽ സംരക്ഷണഭിത്തി പിളർന്നു

അഴിയൂർ : ദേശീയപാത നിർമാണം നടക്കുന്ന ചോമ്പാൽ ബ്ലോക്ക് ഓഫീസിനും കുഞ്ഞിപ്പള്ളി അണ്ടർ പാസിനും ഇടയിൽ പണിത സംരക്ഷണ ഭിത്തി നെടുകെ പിളർന്നു. കുഞ്ഞിപ്പള്ളി അണ്ടർപാസിനായി ഇരുഭാഗങ്ങളിലും റോഡ് ഉയർത്തിയിരുന്നു. ഇത് ഒരുഭാഗത്ത് കുഞ്ഞിപ്പള്ളി ടൗണിലും മറുഭാഗം അവസാനിക്കുന്നത് ചോമ്പാൽ ബ്ലോക്ക് ഓഫീസിനടുത്താണ്. സർവീസ് റോഡിന് സമീപമാണ് പാത പൊട്ടി നെടുകെ പിളർന്നത്.

റോഡ് നിർമാണവുമായി ബന്ധപ്പെട്ട വഗാഡ് കമ്പനിയുടെ ഏൻജിനിയറിങ് വിഭാഗം സംഭവം നിസ്സാരവൽക്കരിക്കാൻ ശ്രമിക്കുന്നതായി ആക്ഷേപമുയർന്നു.

മുക്കാളിയിലും കണ്ണൂക്കരയിലും അശാസ്ത്രീയമായി നിർമിച്ച സംരക്ഷണഭിത്തി തകർന്ന് നേരത്തെ അപകടഭീഷണി ഉയർത്തിയിരുന്നു. ദേശീയപാതയിൽ ചോമ്പാലിൽ തകർന്ന സംരക്ഷണഭിത്തി മാറ്റിപ്പണിയണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top