പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ ഇന്ന് മൂന്ന് ജില്ലകളില്‍ ദേശീയപാത 66 പ്രവൃത്തി പുരോഗതി വിലയിരുത്തും. കോഴിക്കോട്, മലപ്പുറം, തൃശൂര്‍ ജില്ലകളിലാണ് മന്ത്രിയുടെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തുക. ദേശീയപാത അധികൃതരും സംസ്ഥാന പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും മന്ത്രിക്കൊപ്പം ഉണ്ടാകും.
തിങ്കളാഴ്ച രാവിലെ 8.45ന് കോഴിക്കോട് തൊണ്ടയാട് ഫ്‌ലൈ ഓവര്‍ സന്ദര്‍ശനത്തോടെ ആരംഭിക്കും. തുടര്‍ന്ന് 9.45ന് മലപ്പുറം ജില്ലയില്‍ പാണമ്പ്ര വളവ്, 10.15ന് കൂരിയാട് ജംഗ്ഷന്‍, 10.45ന് പാലച്ചിറമാട് വളവ്, 11.30ന് വട്ടപ്പാറ വളവ്, 12.20ന് കുറ്റിപ്പുറം പാലം, ഉച്ചയ്ക്ക് ഒരു മണിക്ക് ചമ്രവട്ടം ജംഗ്ഷന്‍, വൈകിട്ട് മൂന്നിന് തൃശൂര്‍ ജില്ലയിലെ കാപ്പിരിക്കാട്, 3.35ന് ചാവക്കാട് ബൈപ്പാസ്, 4.15ന് വാടാനപ്പിള്ളി ബൈപ്പാസ്, 4 .40ന് തളിക്കുളം ബൈപ്പാസ്, 5.15ന് എസ്.എല്‍ പുരം, 5.45ന് കൊടുങ്ങല്ലൂര്‍ ബൈപ്പാസ് എന്നിങ്ങനെയാണ് സന്ദര്‍ശനം. ജില്ലകളിലെ പ്രധാന കേന്ദ്രങ്ങളില്‍ മന്ത്രി മാധ്യമങ്ങളെ കാണും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




