വനിതകളുടെ കനോയിങ്ങിലും കേരളത്തിന് സ്വര്‍ണം

imagesആലപ്പുഴ: ദേശീയ ഗെയിംസിന്റെ കനോയിങിലും കേരളം സ്വര്‍ണം നേടി. ഈ ഇനത്തില്‍ ആദ്യമായാണ് കേരളത്തിന് സ്വര്‍ണം ലഭിയ്ക്കുന്നത്. ഇതോടെ ഇതുവരെ ആകെ 23 സ്വര്‍ണം കേരളം നേടിക്കഴിഞ്ഞു. വനിതകളുടെ കനോയിങ് ഫോര്‍ 500 മീറ്ററില്‍ ആതിര, സുബി അലക്‌സാണ്ടര്‍, ഷൈലപ്പന്‍, ബെറ്റി ജോസഫ്, നിത്യ കുര്യാക്കോസ് എന്നിവരുടെ സഖ്യമാണ് സ്വര്‍ണം നേടിയത്.

നേരത്തെ നടന്ന സൈക്ലിങ് വനിതാ വിഭാഗത്തില്‍ വ്യക്തിഗത പര്‍സ്യൂട്ടില്‍ ടിപി അഞ്ജിത സ്വര്‍ണം നേടിയിരുന്നു. വനിതകളുടെ 500 മീറ്റര്‍ ടൈം ട്രെയലില്‍ കേരളത്തിന്റെ കെസിയ വര്‍ഗീസ് നേരത്തെ വെള്ളി നേടിത്തന്നിരുന്നു. കൂടാതെ, കയാക്കിങിലും കേരളത്തിന് വെങ്കലം ലഭിച്ചു. ഡബ്ള്‍ വനിതാ വിഭാഗത്തില്‍ അനുഷ – മിനിമോള്‍ സഖ്യമാണ് മെഡല്‍ നേടിയത്.

പുരുഷന്മാരുടെ കയാക്കിങ് 500 മീറ്റര്‍ കെ ഫോറില്‍ വിഷ്ണു രഘുനാഥ്, പ്രസന്നകുമാര്‍, രഞ്ജിത്, ഇ കെ സാജു എന്നിവരടങ്ങിയ ടീമാണ് വെള്ളി നേടിയത്. 1:34.00 സെക്കന്‍ഡിലാണ് ഇവര്‍ ഫിനിഷ് ചെയ്തത്. 1:32. സെക്കന്‍ഡില്‍ ഫിനിഷ് ചെയ് സര്‍വീസസ് സ്വര്‍ണവും 1:35.00 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ഉത്തരാഖണ്ഡ് വെങ്കലവും നേടി.

അതേ സമയം, കേരളത്തിനായി ഇനി മത്സരിക്കില്ലെന്ന് സൈക്ലിങില്‍ സ്വര്‍ണം നേടിയ മഹിത മോഹനും വി രജനിയും പറഞ്ഞു. പരിശീലനത്തിനായി സര്‍ക്കാര്‍ അവധി അനുദിയ്ക്കുന്നില്ലെന്നും മത്സരങ്ങള്‍ക്കായി അവധിയെടുക്കുന്നതുമൂലം ആനുകൂല്യങ്ങള്‍ തടഞ്ഞുവച്ചിരിക്കുകയാണെന്നും ഇവര്‍ ആരോപിയ്ക്കുന്നു.

Share news
error: Content is protected !!
Scroll to Top