സംസ്ഥാനത്ത് ഇന്ന് കടകള്‍ അടച്ചിടും

കോഴിക്കോട്:  വ്യാപരി വ്യവസായ ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ധീന്റെ വിയോഗത്തില്‍ ആദരസൂചകമായി ഇന്ന് സംസ്ഥാന വ്യാപകമായി കടകള്‍ അടച്ചിട്ട് ഹര്‍ത്താല്‍ ആചരിക്കും. വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന കമ്മറ്റിയാണ് ദുഖസൂചകമായി കടകളടച്ചിടാന്‍ ആഹ്വാനം ചെയ്തത്.

വ്യാഴാഴ്ച രാത്രി പത്തരയോടെയാണ് ടി. നസറുദ്ധീന്‍ നിര്യാതനായത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. അസുഖബാധിതനായി ചികിത്സയിലായിരുന്നു.

ഖബറടക്കം ഇന്ന് വൈകിട്ട് 5 ന് കോഴിക്കോട് കണ്ണംപറമ്പ് ജുമ അത്ത് പള്ളി ഖബറിസ്ഥാനില്‍ നടക്കും.

Share news
error: Content is protected !!
Scroll to Top