മോദി ശക്തനായ നേതാവ്; രജനീകാന്ത്

Narendra_Modi_360ചെന്നൈ : ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോദിയും തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തുമായി കൂടിക്കാഴ്ച നടത്തി. നരേന്ദ്ര മോദി ശക്തനായ നേതാവും കഴിവുള്ള ഭരണാധികാരിയും ആണെന്ന് രജനീകാന്ത് പറഞ്ഞു. മോദിയുടെ സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ലെന്നും സൗഹൃദ സന്ദര്‍ശനം മാത്രമായിരുന്നുവെന്നും രജനീകാന്ത് വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ചൈന്നൈയില്‍ പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മോദി. വൈകീട്ട് ആറരയോടെയാണ് രജനിയുടെ പോയസ് ഗാര്‍ഡനിലെ വസതിയില്‍ എത്തിയത്. അര മണിക്കൂര്‍ നീണ്ട കൂടുകാഴ്ചക്ക് ശേഷം ഇരുവരും ഒരുമിച്ച് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ എത്തുകയായിരുന്നു. രജനീകാന്ത് തന്റെ നല്ല സുഹൃത്താണെന്നും അദ്ദേഹത്തിന് തമിഴ് പുതുവര്‍ഷം ആശംസിക്കാനെത്തിയതാണ് താനെന്നും മോദി പറഞ്ഞു.

അതേസമയം രജനി-മോദി കൂടി കാഴ്ച തങ്ങള്‍ക്ക് തമിഴ്‌നാട്ടില്‍ നേട്ടമുണ്ടാകുമെന്നാണ് എന്‍ഡിഎ സംഖ്യം കണക്ക് കൂട്ടുന്നത്.