ബോക്സിങ് താരത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

താനൂർ: ബോക്സിങ് താരത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. നന്നമ്പ്ര മേലേപ്പുറം ചെറിയോടത്തിൽ ഹരിദാസന്റെ മകൻ ഹരി കൃഷ്ണനെ (23) യാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്നലെ രാത്രി മുതലാണ് ഹരികൃഷ്ണനെ കാണാതായത്. തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിനൊടുവിലാണ് സമീപത്തെ തോട്ടത്തിലെ  കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്.

താനൂർ പോലീസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി.

കിക്ക് ബോക്സിങിൽ ജില്ല, സംസ്ഥാന മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.

അമ്മ ഉഷാകുമാരി, സഹോദരൻ കൃഷ്ണദാസ്

Share news
error: Content is protected !!
Scroll to Top