ലോകകപ്പ് കളിക്കാന്‍ ടാന്‍സാനിയയെ വീഴ്ത്തി നമീബിയയും യോഗ്യത നേടി

സിംബാവെ : ടാന്‍സാനിയയെ വീഴ്ത്തി ട്വന്റി20 ലോകകപ്പ് യോഗ്യത നേടി നമീബിയ. വ്യാഴാഴ്ച ഹരാരെയില്‍ നടന്ന സെമിഫൈനലിലാണ് ടാന്‍സാനിയയെ 63 റണ്‍സിന് പരാജയപ്പെടുത്തി, ആഫ്രിക്കന്‍ യോഗ്യതാ റൗണ്ടില്‍ നിന്ന് 2026 ലെ ഐസിസി ടി20 കപ്പിന് യോഗ്യത നേടുന്ന ആദ്യ ടീമായി നമീബിയ മാറിയത്. അടുത്ത വര്‍ഷം ഇന്ത്യയിലും ശ്രീലങ്കയിലുമായാണ് കളി നടക്കുക.

ടോസ് നേടിയ ടാന്‍സാനിയന്‍ ക്യാപ്റ്റന്‍ കാസിം നസ്സോറോ നമീബിയയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ക്യാപ്റ്റന്‍ ഗെര്‍ഹാര്‍ഡ് ഇറാസ്മസിന്റെയും ഓള്‍റൗണ്ടര്‍ ജെജെ സ്മിത്തിന്റെയും നിര്‍ണായക അര്‍ധ സെഞ്ച്വറികളുടെ പിന്‍ബലത്തില്‍ നമീബിയ 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 111 റണ്‍സ് എടുക്കാനേ കാസിം നസ്സോറോയുടെ സംഘത്തിന് കഴിഞ്ഞുള്ളൂ.

വിജയത്തോടെ ടിക്കറ്റ് ഉറപ്പിച്ച നമീബിയ നേരിട്ട് യോഗ്യത നേടിയ ദക്ഷിണാഫ്രിക്കയ്ക്കൊപ്പം ഇന്ത്യയിലേക്ക് പറക്കും. രണ്ടാം സെമിഫൈനലില്‍ ഏറ്റുമുട്ടുന്ന കെനിയയോ സിംബാബ്വെയോ ആയിരിക്കും ട്വന്റി20 ലോകകപ്പിന് ടിക്കറ്റെടുക്കുന്ന മറ്റൊരു ആഫ്രിക്കന്‍ രാജ്യം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top