ബാലികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതി പിടിയില്‍

പൊന്നാനി: വീടിന്റെ ഓടിളക്കി അകത്തുകയറി ബാലികയെ പിഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതി പിടിയില്‍. പൊന്നാനി കാട്ടില വളപ്പില്‍ അക്ബറി (40)നെയാണ് അറസ്റ്റുചെയ്തത്. രാത്രിയില്‍ വീടിനകത്തുകടന്ന് മാതാപിതാക്കളോടൊപ്പം കിടന്നുറങ്ങുകയായിരുന്ന പെണ്‍കുട്ടിയുടെ ശരീരത്തില്‍ സ്പര്‍ശിക്കുകയായിരുന്നു. കുട്ടി ബഹളംവച്ചതോടെ ഇയാള്‍ ഓടിരക്ഷപ്പെട്ടു.

പ്രതി മുമ്പും വീടുകളില്‍ എത്തി പെണ്‍കുട്ടികളെ ഉപദ്രവിക്കാന്‍ ശ്രമിച്ചിരുന്നതായാണ് വിവരം. പെണ്‍കുട്ടികള്‍ കുളിക്കുന്ന സ്ഥലത്തും മറ്റും ചുറ്റിത്തിരിയുന്നത് കണ്ട് നാട്ടുകാര്‍ പിടികൂടി താക്കീത് ചെയ്തിരുന്നു. അവിവാഹിതനും ലഹരിക്ക് അടിമയുമാണ് ഇയാള്‍.

പെണ്‍കുട്ടിയുടെ വീടിന്റെ പരിസരത്ത് രാത്രിസമയങ്ങളില്‍ മീന്‍ പിടിക്കാനെന്ന വ്യാജേന ഇയാള്‍ ചുറ്റിത്തിരിഞ്ഞിരുന്നതായും സംഭവത്തിന് ശേഷം കാണാറില്ലെന്നും പൊലീസിന് വിവരം ലഭിച്ചിരുന്നു.കുട്ടിയും മാതാവും പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്.

പൊന്നാനി പൊലീസ് ഇന്‍സ്‌പെക്ടര്‍ എസ് അഷറഫ്, എസ്‌ഐ സി വി ബിബിന്‍, നാസര്‍, പ്രശാന്ത് കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പൊന്നാനി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top