കൊടക്കാട് എയുപി സ്‌കൂളില്‍ നക്ഷത്രവനം പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു

ചേളാരി: ചേളാരി ലയണ്‍സ് ക്ലബ്ബ് ഹരിതഭൂമി പ്ലാന്റേഷന്‍ ഗ്രൂപ്പിന്റെ സഹകരണത്തോട് കൂടി കൊടക്കാട് എയുപി സ്‌കൂളില്‍ സംഘടിപ്പിച്ച ‘നക്ഷത്രവനം’ പദ്ധതിയുടെ ഉദ്ഘാടനം ക്ലബ്ബ് പ്രസിഡന്റ് കുളക്കാട്ടില്‍ ഹസ്സന്‍ ഹാജിയുടെ നേതൃത്വത്തില്‍ വാര്‍ഡ് മെമ്പര്‍ രാജി കല്പ്പാത്തിങ്കല്‍ നിര്‍വഹിച്ചു.

ഔഷധ തൈ നടീല്‍ ഉല്‍ഘാടനം ലയണ്‍സ് ക്ലബ് ചെയര്‍പേഴ്‌സണ്‍ എം നാരായണന്‍ നിര്‍വഹിച്ചു.

പരിപാടിയില്‍ ചേളാരി ലയണ്‍സ് ക്ലബ് സെക്രട്ടറിയായ വിനു, ട്രഷറര്‍ സീഗോ ബാവ, പരപ്പനങ്ങാടി LC പ്രസിഡന്റ് അന്‍സാര്‍ അഹമ്മദ്, വാര്‍ഡ് മെമ്പര്‍ നിസാര്‍ കുന്നുമ്മല്‍, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ശരീഫ് ബാലുശ്ശേരി, ലയണ്‍സ് ക്ലബ്ബ് അംഗങ്ങള്‍, പിടിഎ പ്രസിഡണ്ട്, എം ടി എ പ്രസിഡണ്ട് തുടങ്ങിയവര്‍ പങ്കെടുക്കുകയും ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്തു.

 

Share news
error: Content is protected !!
Scroll to Top