നൂറ് മേനിയില്‍ എം.വി.എച്ച്.എസ്.എസ്.

HIGHLIGHTS : MVHSS in Nuru Maini.

malabarinews

പരപ്പനങ്ങാടി: എസ്.എസ്.എൽ.സി. പരീക്ഷയിൽ അരിയല്ലൂർ എം.വി.എച്ച്.എസ്.എസ്. ഇത്തവണയും നൂറ് ശതമാനം വിജയം നേടി. 456 കുട്ടികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. മുഴുവൻ വിദ്യാർത്ഥികളും മികച്ച വിജയമാണ് കരസ്ഥമാക്കിയത്.

86 കുട്ടികള്‍ മുഴുവന്‍ വിഷയത്തിലും എപ്ലസ് ഗ്രേഡിന് അര്‍ഹരായിട്ടുണ്ട്. ഇതിലൂടെ ആകെ പരീക്ഷ എഴുതിയവരില്‍ 19.7% കുട്ടികളാണ് A+ നേടിയത്.

മികച്ച വിജയം നേടിയതിലൂടെ എം.വി.എച്ച്.എസ്.എസ് പരപ്പനങ്ങാടി വിദ്യാഭ്യാസ ഉപജില്ലയിലെ ശ്രദ്ധേയമായ വിദ്യാലയമായി മാറിയിരിക്കുകയാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!