മുട്ടിച്ചിറ-കാര്യാട്, ചേളാരി-പരപ്പനങ്ങാടി, പരപ്പനങ്ങാടി -പാറക്കടവ് റോഡുകളില്‍ ഗതാഗതം നിരോധിച്ചു

മുട്ടിച്ചിറ-കാര്യാട്  ചേളാരി-പരപ്പനങ്ങാടി, പരപ്പനങ്ങാടി -പാറക്കടവ് റോഡുകളില്‍  ജലനിധിയുടെ പുനഃസ്ഥാപന പ്രവൃത്തി നടക്കുന്നതിനാൽ മെയ് മൂന്ന് മുതൽ പ്രവൃത്തി തീരുന്നത് വരെ ഗതാഗതം നിരോധിച്ചു. മുട്ടിച്ചിറ-കാര്യാട്  റോഡിൽ വാഹനങ്ങൾ പരപ്പനങ്ങാടി-പാറക്കടവ്, പരപ്പനങ്ങാടി-അരീക്കോട്, തയ്യിലപ്പടി-ഇരുമ്പോത്തിങ്ങൽ എന്നീ റോഡുകൾ വഴി തിരിഞ്ഞുപോകണമെന്ന് എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.

ചേളാരി-പരപ്പനങ്ങാടി റോഡിൽ വാഹനങ്ങൾ ചേളാരി-മാതാപ്പുഴ, ഇരുമ്പോതിങ്ങൽ, കൂട്ടുമുച്ചി, അത്താണിക്കൽ എന്നീ റോഡുകൾ വഴി തിരിഞ്ഞുപോകണമെന്ന് എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.

പരപ്പനങ്ങാടി -പാറക്കടവ് റോഡിൽ വാഹനങ്ങൾ തിരൂരങ്ങാടി-മുട്ടിച്ചിറ, പരപ്പനങ്ങാടി-അരീക്കോട്, തയ്യിലപ്പടി- ഇരുമ്പോത്തിങ്ങൽ എന്നീ റോഡുകൾ വഴി തിരിഞ്ഞുപോകണമെന്ന് എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top