തിരൂര്‍ കൂട്ടായിയില്‍ ലീഗ് പ്രവര്‍ത്തകന് വെട്ടേറ്റു

തിരൂര്‍ : കൂട്ടായി ഉണ്യാല്‍ മേഖലയില്‍ വീണ്ടും സംഘര്‍ഷം. മുസ്ലീംലീഗ് പ്രവര്‍ത്തകന് വെട്ടേറ്റു. ഉണ്യാല്‍ സ്വദേശി ആലിഹാജീന്റെ പുരയക്ക്ല്‍ മൊയ്തീന്‍കുട്ടിയുടെ മകന്‍ അര്‍ഷാദ് (24)നാണ് വെട്ടേറ്റത്.

കൂട്ടായി പള്ളിവളപ്പില്‍ വെച്ച് ശനിയാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. കൈക്കും കാലിനും വെട്ടേറ്റ അര്‍ഷാദിനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകായണ്. സംഭവത്തിന് പിന്നില്‍ സിപിഎം ആണെന്ന് മുസ്ലീംലീഗ് ആരോപിച്ചു.

സംഘര്‍ഷസാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പോലസ് ക്യാമ്പ് ചെയ്യുന്നുണ്ട്‌

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇവിടെ സംഘര്‍ഷം നിലനില്‍ക്കുകയാണ്. കൂട്ടായി പറവണ്ണ മേഖലയില്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റ് ഗുരതരമായി പരിക്കേററിരുന്നു.
ഇതില്‍ ഒരു കേസിലെ പ്രതികളായ രണ്ട് മുസ്ലീംലീഗ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Share news
error: Content is protected !!
Scroll to Top