പരപ്പനങ്ങാടിയില്‍ എ.ഇ.ഒ. ഡി.ഇ.ഒ ഓഫീസുകള്‍ മുസ്ലീം ലീഗ് ഉപരോധിച്ചു

പരപ്പനങ്ങാടി:പ്ലസ് വണ്‍ പ്രവേശന പ്രതിസന്ധിക്ക് പരിഹാരം വേണമെന്ന ആവശ്യത്തിനെതിരെ സര്‍ക്കാര്‍ പുറംതിരിഞ്ഞു നില്‍ക്കുന്നുവെന്ന് ആരോപിച്ച് തിരൂരങ്ങാടി, വള്ളിക്കുന്ന് നിയോജക മണ്ഡലം മുസ്ലീം ലീഗ് കമ്മറ്റികള്‍ എ.ഇ.ഒ. ഡി.ഇ.ഒ ഓഫീസുകളില്‍ ഉപരോധസമരം നടത്തി.

അഡ്വ:വി.കെ.ഫൈസല്‍ ബാബു ഉദ്ഘാടനം ചെയ്തു.ബക്കര്‍ ചെര്‍ന്നൂര്‍ അധ്യക്ഷനായി. എം.എ.ഖാദര്‍,സയ്യിദ് പി.എസ്.എച്ച് തങ്ങള്‍, ഉമ്മര്‍ ഒട്ടുമ്മല്‍, എം.എസ്.എഫ് സംസ്ഥാന അധ്യക്ഷന്‍ പി.കെ.നവാസ്, കെ കുഞ്ഞിമരക്കാര്‍,ട്രഷറര്‍ വി.പി. കോയഹാജി എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് നഗരസഭാ മുസ്ലിം ലീഗ് ഭാരവാഹികള്‍ നേതൃത്വം നല്‍കി.

ഉപരോധത്തിനിടയിലേക്ക് പോലീസ് കടന്നതും ഫോട്ടോയെടുത്തതും സംഘര്‍ഷത്തിനിടയാക്കി.പിന്നീട് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തുനീക്കി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top