സംഗീത സംവിധായകന്‍ ഐസക് തോമസ് കൊട്ടുകാപ്പള്ളി അന്തരിച്ചു

പ്രശസ്ത സംഗീത സംവിധായകന്‍ ഐസക് തോമസ് കൊട്ടുകാപ്പള്ളി (72 ) അന്തരിച്ചു.ചെന്നൈയില്‍ വച്ചായിരുന്നു അന്ത്യം.

സ്വാഹം, ഭവം, സഞ്ചാരം, കുട്ടിസ്രാങ്ക്, ആദാമിന്റെ മകന്‍ അബു, കുഞ്ഞനന്തന്റെ കട അടക്കം നിരവധി ചിത്രങ്ങള്‍ക്ക് അദ്ദേഹം സംഗീതമൊരുക്കി. മികച്ച പശ്ചാത്തല സംഗീതത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയിട്ടുണ്ട്.

കെ.ജി. ജോര്‍ജിന്റെ മണ്ണിലൂടെയാണ് സിനിമയിലെത്തിയത്. പിന്നീട് അരവിന്ദന്റെ തമ്പില്‍ അസിസ്റ്റന്റ് ഡയറക്റ്ററായി. ജി അരവിന്ദനൊപ്പം തമ്പ്, കുമ്മാട്ടി, എസ്തപ്പാന്‍ എന്നീ ചിത്രങ്ങളുടെ തിരക്കഥാരചനയില്‍ പങ്കുചേര്‍ന്നിട്ടുണ്ട്. എസ്തപ്പാനിലൂടെയാണ് പശ്ചാത്തല സംഗീത രംഗത്തേക്കെത്തിയത്.

തുടര്‍ച്ചയായി മൂന്നു വര്‍ഷം മികച്ച പശ്ചാത്തല സംഗീതത്തിന് സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടി. ഭവം (2002), മാര്‍ഗം (2003), സഞ്ചാരം, ഒരിടം (2004)) എന്നിവയാണ് ചിത്രങ്ങള്‍.

 

 

Share news
error: Content is protected !!
Scroll to Top