സംഗീത സംവിധായകന്‍ ബിജിബാലിന്റെ ഭാര്യ അന്തരിച്ചു

കൊച്ചി: സംഗീത സംവിധായകന്‍ ബിജിബാലിന്റെ ഭാര്യ ശാന്തി(36) അന്തരിച്ചു. മസ്തിഷക്കാഘാതത്തെ തുടര്‍ന്ന് ചൊവ്വാഴ്ച വൈകീട്ട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് അന്ത്യം സംഭവിച്ചത്.

കഴിഞ്ഞദിവസം വീട്ടില്‍ കുഴഞ്ഞുവീണ ശാന്തിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തിങ്കളാഴ്ച വൈകീട്ടോടെ ആരോഗ്യസ്ഥിതി മോശമായി. ചൊവ്വാഴ്ച വൈകീട്ട് നാലുമണിയോടെ മരണം സംഭിച്ചു.

നര്‍ത്തകിയും നൃത്താധ്യാപികയുമാണ് ശാന്തി. മക്കള്‍:ദേവദത്ത്,ദയ.

Related Articles