മലപ്പുറത്ത് ബൈക്ക് യാത്രികന്‍ ടങ്കര്‍ ലോറി ഇടിച്ചു മരിച്ചു

മലപ്പുറം: ബൈക്ക് യാത്രികനായ യുവാവ് ടാങ്കര്‍ലോറി ഇടിച്ച് മരിച്ചു. വളാഞ്ചേരിക്ക് സമീപം കരിപ്പോളയില്‍ രാവിലെ 11 മണിയോടെയാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ ഇബ്രാഹിം (28) ആണ് മരിച്ചത്. ബൈക്ക് ഓട്ടോറിക്ഷയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ഓട്ടയില്‍ തട്ടുകയും ഇയാള്‍ റോഡിലേക്ക് വീഴുകയുമായിരുന്നു. തൊട്ടുപിറകിലെത്തിയ ടാങ്കര്‍ലോറി ഇബ്രാഹിന്റെ ദേഹത്തൂടെ കയറി ഇറങ്ങുകയായിരുന്നു.

ഇബ്രാഹിം തല്‍ക്ഷണം മരിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ മൃതദേഹം വളാഞ്ചേരി നടക്കാവ് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപിടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

Related Articles