ഷാര്‍ജയില്‍ ആത്മഹത്യ ചെയ്ത അതുല്യയുടെ മരണത്തില്‍ ഭര്‍ത്താവിനെതിരെ കൊലക്കുറ്റത്തിന് കേസ്

കൊല്ലം: കൊല്ലം തേവലക്കര കോയിവിള സ്വദേശി അതുല്യയെ ഫ്‌ലാറ്റിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് സതീഷിനെതിരെ ചവറ പൊലീസ് കൊലക്കുറ്റം ചുമത്തി കേസെടുത്തു. ഭര്‍തൃപീഡനത്തെ തുടര്‍ന്നെന്ന ബന്ധുക്കളുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. അതുല്യയുടെ വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും മൊഴി രേഖപ്പെടുത്തും. ക്രൂരതക്ക് തെളിവായി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

കൊല്ലം തേവലക്കര കോയിവിള സ്വദേശി അതുല്യയെയാണ് ഫ്‌ലാറ്റിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നാലെ യുവതി നേരിട്ട അതിക്രൂരമായ ഭര്‍തൃപീഡനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. കോയിവിള അതുല്യ ഭവനില്‍ എസ്.രാജശേഖരന്‍ പിള്ളയുടെയും തുളസിഭായിയുടെയും മകളാണ് അതുല്യ. വെള്ളിയാഴ്ച അതുല്യയുടെ പിറന്നാളായിരുന്നു. പുതിയ ജോലിക്ക് കയറേണ്ട ദിവസമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് കൊല്ലം ശാസ്താംകോട്ട സ്വദേശി സതീഷിനെതിരെയാണ് ആരോപണം.

മകള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് ഷാര്‍ജയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ കൊല്ലം സ്വദേശി അതുല്യയുടെ അച്ഛന്‍ രാജശേഖരന്‍ പിളള. പീഡനം കാരണം മകളെ നാട്ടിലേക്ക് കൊണ്ടുവന്നിരുന്നു. ബന്ധം വേര്‍പെടുത്താന്‍ തീരുമാനിച്ചിരുന്നതായും രാജശേഖരന്‍ പിള്ള് വെളിപ്പെടുത്തി. കൌണ്‍സിലിംഗിന് ശേഷം ഒന്നിച്ച് പോകാന്‍ തീരുമാനിക്കുകയായിരുന്നു. ബന്ധം വേര്‍പെടുത്താന്‍ തീരുമാനിച്ചിരുന്നു. സതീഷ് സ്ഥിരം മദ്യപാനിയാണ്.

സ്ത്രീധനത്തിന്റെ പേരില്‍ ക്രൂരമായി ഉപദ്രവിച്ചു. വിവാഹം കഴിഞ്ഞപ്പോള്‍ മുതല്‍ നിരന്തരം ഉപദ്രവിച്ചു. മകള്‍ വീട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിച്ചെങ്കിലും സതീഷ് തടഞ്ഞുവെന്നും രാജശേഖരന്‍ പിള്ള വെളിപ്പെടുത്തി. മകളെക്കൊണ്ട് സതീഷ് ഷൂലേയ്‌സ് വരെ കെട്ടിച്ചു. മകളെ ഓര്‍ത്താണ് അതുല്യ എല്ലാം സഹിച്ചത്. പത്ത് വയസുള്ള മകളുണ്ട് അതുല്യയ്ക്ക്. കുട്ടി നാട്ടില്‍ നിന്നാണ് പഠിക്കുന്നത്. അതുല്യയുടെ മരണ വിവരം മകളെ അറിയിച്ചിട്ടില്ലെന്നും അച്ഛന്‍ വ്യക്തമാക്കി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top