മുന്നേറ്റം പദ്ധതി;തുല്യതാ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

സാക്ഷരതാ മിഷന്‍ മഹിളാ സമഖ്യ സൊസൈറ്റിയുമായി ചേര്‍ന്ന് നടത്തുന്ന മുന്നേറ്റം പദ്ധതിയുടെ ഭാഗമായി നടത്തുന്ന പ്രത്യേക തുല്യതാ രജിസ്‌ട്രേഷന് വലിയ ഭൂമിക്കുത്ത് ഉന്നതിയില്‍ തുടക്കം. സാക്ഷരതാ ഡയറക്ടര്‍ എ.ജി ഒലീന ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു.

കരുളായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി ഷീജ അധ്യക്ഷത വഹിച്ചു. മഹിളാ സമഖ്യ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എം. റജീന, സാക്ഷരതാ മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ പി.വി ശാസ്ത പ്രസാദ്, വാര്‍ഡ് മെമ്പര്‍മാരായ രഹന നെച്ചിക്കാടന്‍, പി.എച്ച് ആയിഷ, പ്രേരക് രാധ, സമഖ്യ ക്ലസ്റ്റര്‍ റിസോഴ്‌സ് പേഴ്‌സണ്‍ അജിത, പൊതു പ്രവര്‍ത്തകരായ സുനില്‍ നെടുങ്കയം, സുധീഷ്, രാജി അനില്‍ എന്നിവര്‍ സംസാരിച്ചു. ഉല്ലാസ് പദ്ധതി വഴി സാക്ഷരതാ പരീക്ഷ വിജയിച്ച മുതിര്‍ന്ന പഠിതാക്കളെയും ചടങ്ങില്‍ ആദരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top