മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം: ടൗണ്‍ഷിപ്പ് മുഖ്യമന്ത്രി മാര്‍ച്ച് 27 ന് തറക്കല്ലിടും

HIGHLIGHTS : Mundakai-Churalmala rehabilitation: Township Chief Minister to lay foundation stone on March 27

മുണ്ടക്കൈ-ചൂരല്‍മല ദുരന്ത ബാധിതര്‍ക്കായി കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ നിര്‍മ്മിക്കുന്ന ടൗണ്‍ഷിപ്പ് മാര്‍ച്ച് 27 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തറക്കല്ലിടുമെന്ന് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു. ടൗണ്‍ഷിപ്പിലേക്കുള്ള ആദ്യഘട്ട ഗുണഭോക്തൃ പട്ടികയിലെ 89 ഗുണഭോക്താക്കളെ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ രണ്ടാംദിനത്തില്‍ നേരില്‍ കണ്ടു സംസാരിച്ചു.ജില്ലാ കളക്ടറെ നേരില്‍ കണ്ട് ആശയവിനിമയം നടത്തിയവരില്‍ 8 പേര്‍ ടൗണ്‍ഷിപ്പില്‍ വീടിനായി സമ്മതപത്രം നല്‍കി.

കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന കൂടിക്കാഴ്ചയില്‍ ടൗണ്‍ഷിപ്പില്‍ 10 സെന്റ് സ്ഥലവും സാമ്പത്തിക സഹായമായി 40 ലക്ഷം അനുവദിക്കണമെന്ന ആവശ്യം ജില്ലാ കളക്ടറെ അറിയിച്ചു. ടൗണ്‍ഷിപ്പില്‍ നിര്‍മ്മിക്കുന്ന വീടിന്റെ പ്ലാനില്‍ അടയാളപ്പെടുത്തിയ മേല്‍ക്കൂരയിലെ ചരിഞ്ഞ പ്രതലം നിരപ്പാക്കണമെന്നും വീടിനോട് ചേര്‍ന്ന് പുറത്തായി നിര്‍മ്മിച്ച സ്റ്റെയര്‍ അകത്ത് ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.ടൗണ്‍ഷിപ്പില്‍ നിര്‍മ്മിക്കുന്ന പൊതു മാര്‍ക്കറ്റിലെ കടമുറികളില്‍ മുണ്ടക്കൈ, ചൂരല്‍മല പ്രദേശത്ത് കച്ചവടം നടത്തിയവര്‍ക്ക് മുന്‍ഗണന നല്‍കി കച്ചവടത്തിന് പരിഗണന ഉറപ്പാക്കണമെന്ന് യോഗത്തില്‍ ആളുകള്‍ അറിയിച്ചു.

sameeksha-malabarinews

ഗുണഭോക്താക്കളുടെ ആവശ്യങ്ങള്‍ സര്‍ക്കാറിനെ അറിയിക്കുമെന്ന് ജില്ലാ കളക്ടര്‍ യോഗത്തില്‍ ഉറപ്പു നല്‍കി. ദുരന്തത്തില്‍ കടമുറികള്‍, ഒന്നിലധികം വീടുകള്‍ നഷ്ടമായവര്‍ക്ക് സര്‍ക്കാര്‍ അനു അര്‍ഹമായ നഷ്ടപരിഹാരം നല്‍കും. ടൗണ്‍ഷിപ്പിലേക്കുള്ള കുടിവെള്ള വിതരണത്തില്‍ ആശങ്ക അറിയിച്ചവരോട് ടൗണ്‍ഷിപ്പില്‍ ജലസംഭരണി നിര്‍മ്മിച്ച് വാട്ടര്‍ അതോറിറ്റി മുഖേന കുടിവെള്ള വിതരണം ചെയ്യുമെന്നും അറിയിച്ചു. ആരാധനാലയങ്ങള്‍, പൊതു ശ്മശാനം എന്നിവ ടൗണ്‍ഷിപ്പില്‍ ഉള്‍പ്പെടുത്തണമെന്നും ഗുണഭോക്താക്കള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.

സമ്മതപത്രം 24 വരെ നല്‍കാംടൗണ്‍ഷിപ്പിന്റെ ആദ്യഘട്ട ഗുണഭോക്തൃ ലിസ്റ്റിലുള്‍പ്പെട്ടവര്‍ക്ക് ടൗണ്‍ഷിപ്പില്‍ വീട് വേണമോ, സാമ്പത്തിക സഹായം വേണമോ എന്നത് സംബന്ധിച്ച് മാര്‍ച്ച് 24 വരെ സമ്മതപത്രം നല്‍കാം. ലഭിക്കുന്ന സമ്മതപത്രത്തില്‍ പരിശോധനയും സമാഹരണവും ഏപ്രില്‍ 13 ന് പൂര്‍ത്തിയാക്കും. ടൗണ്‍ഷിപ്പില്‍ വീട്, സാമ്പത്തിക സഹായം എന്നത് സംബന്ധിച്ചുള്ള ഗുണഭോക്താക്കളുടെ അന്തിമ പട്ടിക ഏപ്രില്‍ 20 ന് പ്രസിദ്ധീകരിക്കും. പട്ടിക ജില്ലാ കളക്ടറുടെ ഔദ്യോഗിക പേജിലും കളക്ടറേറ്റിലും വൈത്തിരി താലൂക്ക് ഓഫീസ്, മേപ്പാടി ഗ്രാമപഞ്ചായത്ത്, വെള്ളരിമല വില്ലേജ് ഓഫീസിലും പ്രസിദ്ധപ്പെടുത്തും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!