Section

malabari-logo-mobile

ബിനോയ് കോടിയേരിക്കെതിരെ ലുക്കൗട്ട് നോട്ടീസ് ഇറക്കിയേക്കും

HIGHLIGHTS : തിരുവനന്തപുരം: ബിനോയ് കോടിയേരിക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയേക്കും. ലൈംഗീക ചൂഷണ പരാതിയില്‍ മുംബൈ പോലീസാണ് നടപടിക്കൊരുങ്ങുന്നതെന്നാണ് റി...

തിരുവനന്തപുരം: ബിനോയ് കോടിയേരിക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയേക്കും. ലൈംഗീക ചൂഷണ പരാതിയില്‍ മുംബൈ പോലീസാണ് നടപടിക്കൊരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. ഒളിവില്‍ കഴിയുന്ന ബിനോയിക്കായി കേരളത്തിലും മുംബൈയിലും പോലീസ് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ബിനോയിയുടെ രണ്ട് മൊബൈല്‍ ഫോണുകളും സ്വിച്ചോഫ് ചെയ്തിരിക്കുകയാണ്.

അതെസമയം ബിനോയ് മുംബൈ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിനുവേണ്ടി ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.ബിനോയ്ക്കായി തലശേരിയിലെ തിരുവങ്ങാട്ടേയും മൂഴക്കലിലെയും വീട്ടില്‍ പോലീസ് എത്തിയിരുന്നെങ്കിലും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാട്ടി മുംബൈയില്‍ നിന്നുള്ള പോലീസ് സംഘം നോട്ടീസ് നല്‍കി. മുംബൈ പോലീസ് അറസ്റ്റിലേക്ക് കടക്കുമെന്ന് ഉറപ്പായസാഹചര്യത്തിലാണ് മുന്‍കൂര്‍ ജാമ്യത്തിന് ബിനോയ് ശ്രമിക്കുന്നത്. ഇന്ന് തന്നെ ജാമ്യഹര്‍ജി നല്‍കുമെന്നാണ് സൂചന.

sameeksha-malabarinews

അതെസമയം തന്നെ ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാനാണ് യുവതി തനിക്കെതിരെ പീഡന പരാതി നല്‍കിയതെന്നാണ് ബിനോയ് ആരോപിക്കുന്നത്. എന്നാല്‍ കേസില്‍ സാക്ഷികളുടെ മൊഴി പോലീസ് രേഖപ്പെടുത്തുന്നുണ്ട്. കൂടാതെ ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ പോലീസ് ശേഖരിച്ച് വരികയാണ്. വേണ്ടിന്നാല്‍ യുവതിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട്, യുവതിയും ബിനോയിയും തമ്മില്‍ 2010 മുതല്‍ 2015 വരെ നടത്തിയ ബാങ്ക് ഇടപാടുകളുടെ സ്റ്റേറ്റ് മെന്റുകള്‍ ഉള്‍പ്പെടെ യുവതി ഓഷിവാര പോലീസിന് സമര്‍പ്പിച്ചിട്ടുണ്ട്. വിവാഹ വാഗ്ദാനം നല്‍കി 2009 മുതല്‍ 2018 വരെ പീഡിപ്പിച്ചുവെന്നാണ് ബിഹാര്‍ സ്വദേശിനിയായ യുവതി പരാതിയില്‍ പറയുന്നത്. ഈ ബന്ധത്തില്‍ എട്ട് വയസ്സുള്ള കുട്ടിയുണ്ടെന്നും യുവതി പറയുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് അന്ധേരിയിലെ ഒഷിവാര പോലീസില്‍ മുപ്പത്തിനാലുകാരിയായ യുവതി പരാതി നല്‍കിയത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!