മുംബൈ: മുംബൈയില്‍ ജോലി ചെയ്യുന്ന ആറ് മലയാളി നഴ്‌സുമാര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ മുംബൈയില്‍ കൊറോണ സ്ഥിരീകരിച്ച മലയാളി നഴ്‌സുമാരുടെ എണ്ണം 57 ആയി.
കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത നഗരം കൂടിയാണ് മുംബൈ. 65 പേരാണ് മുബൈയില്‍ മാത്രം കൊറോണ ബാധയെ തുടര്‍ന്ന് മരിച്ചത്.
മഹാരാഷ്ട്രയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 97 ആയി. ഇന്നലെ 229 പേര്‍കൂടി കോവിഡ് പൊസിറ്റീവ് ആയതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,364 ആയി ഉയര്‍ന്നു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




