പരപ്പനങ്ങാടി ഉള്ളണത്ത് വീടിന് മുകളിലേക്ക് വീണ മരങ്ങൾ മുറിച്ച് മാറ്റി, പലയിടത്തും നിരവധി മരങ്ങൾ കടപുഴകി വീണു

പരപ്പനങ്ങാടി : ശക്തമായ കാറ്റിനെ തുടർന്ന് വീടിന് മുകളിലേക്ക് വീണ മരങ്ങൾ മുറിച്ച് മാറ്റി.

പരപ്പനങ്ങാടി വടക്കേ ഉള്ളണത്ത് ബുധനാഴ്ച്ച രാവിലെയാണ് ശക്തമായ കാറ്റിനെ തുടർന്ന് മരങ്ങൾ വീണത്.
വടക്കേ ചോളക്കകത്ത് ശാഹുൽ ഹമീദ്, ന്റെ വീട്ടിന് മുകളിലേക്ക് വീണ മരങ്ങളാണ് എസ്.ഡി.പി.ഐ വളണ്ടിയർ ടീമിന്റെ നേതൃത്വത്തിൽ മുറിച്ച് മാറ്റിയത്.
അമ്മാറമ്പത്ത് ചാനത്ത് അബ്ദു എന്നിവരുടെ വീട്ട് വളപ്പിലെ കാപുഴകി വീണ മരങ്ങളും ഇവർ മുറിച്ച് നീക്കി.

ശക്തമായ മഴയും കാറ്റും മൂലം നിരവധി മരങ്ങളാണ് വീണത്. മരങ്ങൾ വീണത് കാരണം ഇവിടങ്ങളിൽ വൈദ്യുതി നിലച്ചിരിക്കുകയാണ്.

ഭാഗികമായി വീടിന്റെ മതിലുകളും മറ്റും തകർന്നിട്ടുണ്ട്.

രക്ഷാപ്രവർത്തനങ്ങൾക്ക് ഹമീദ് പരപ്പനങ്ങാടി , മുഹമ്മദലി, ഉസ്മാൻ,നൗഷിക്ക് , നൗഫൽ, റിയാസ് , ഫൈസൽ നേതൃത്വം നൽകി.

പലയിടത്തും തെങ്ങുകളും മരങ്ങളും കടപുഴകി വീണു.

Share news
error: Content is protected !!
Scroll to Top