മുഹമ്മദ് സഹീറിന് നാടിൻ്റെ ഉജ്ജ്വല വരവേൽപ്പ്

പരപ്പനങ്ങാടി: അന്താരാഷ്ട്ര ഗോഥിയ കപ്പ് ഫുട്ബാളിൽ സ്വർണ്ണം നേടിയ ഇന്ത്യയുടെ വിജയ ശില്പി മുഹമ്മദ് സഹീറിന് നാടിൻ്റെ ഉഷ്മളമായ സ്വീകരണം. സ്വീഡനിൽ വെച്ച് നടന്ന അന്താരാഷ്ട ഗോഥിയാ കപ്പ് യുവ ഫുട്ബാൾ മത്സരത്തിൽ നിർണ്ണായക ഗോളടിച്ചത് മുഹമ്മദ് സഹീറായിരുന്നു.

സ്വീകരണത്തിൽ മുൻസിപൽ ചെയർമാൻ ഷാഹുൽ ഹമീദ്, ഫിഷറീസ് മനേജ്മെൻ്റ് കൗൺസിൽ അംഗം അഹമ്മദ് കുട്ടി പഞ്ചാരയിൽ വൈസ് ചെയർ പേഴ്സൺ, കൗണസിലർമാർ , രാജീവ് ഗാന്ധി കൾച്ചറൽ ഫൗണ്ടേഷൻ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.

പരപ്പനങ്ങാടി സദ്ദാം ബീച്ച് സ്വദേശികളായ ഹാജ്യാരകത്ത് ബഷീർ-മുംതാസ് ദമ്പതികളുടെ മകനാണ് മുഹമ്മദ് സഹീർ. ഈ ടൂർണമെന്റിൽ മൊത്തം എട്ട് ഗോൾ സഹീർ അടിച്ചിട്ടുണ്ട്. ഫൈനലിൽ അടിച്ച ഗോൾ ആണ് ഇന്ത്യക്ക് കപ്പ് നേടിക്കൊടുത്തത്.

ടൂർണമെന്റിലെ ടോപ് സ്കോറർ ആണ് സഹീർ . തിരൂർ തുഞ്ചൻ മെമ്മോറിയൽ ഗവ. കോളേജിലെ ഒന്നാം വർഷ ഡിഗ്രി വിദ്യാർഥിയാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top