
കോഴിക്കോട്: ചന്ദ്രികയിലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുഈനലി തങ്ങള്‍ ഇ.ഡിക്ക് നല്‍കിയ മൊഴിയില്‍ നിര്‍ണ്ണായക വിവരങ്ങളെന്ന് റിപ്പോര്‍ട്ട്. ചന്ദ്രികയിലെ അക്കൗണ്ടില്‍ നിക്ഷേപിച്ച പണം വരിസംഖ്യയില്‍ നിന്ന് ലഭിച്ചതല്ലെന്ന് സംശയിക്കുന്നതായി മുഈനലി തങ്ങള്‍ മൊഴിനല്‍കയതായും പത്രത്തിന്റെ അക്കൗണ്ടുകളില്‍ വലിയ സാമ്പത്തിക ക്രമക്കേടുകള്‍ നടക്കുന്നുണ്ടെന്നും മുഈനലി തങ്ങള്‍ ഇ.ഡിക്ക് മൊഴി നല്‍കിയിട്ടുണ്ടെ്് ചില മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ ചോദ്യം ചെയ്യലില്‍ ഫിനാന്‍സ് ഡയരക്ടര്‍ അബ്ദുല്‍ സമീര്‍ നല്‍കിയ മറുപടിക്ക് വിരുദ്ധമാണെന്നുമാണ് റിപ്പോര്‍ട്ട്.
നോട്ട് നിരോധവേളയില്‍ എറണാകുളത്തെ ചന്ദ്രിക എക്കൗണ്ടില്‍ നിക്ഷേപിച്ച പത്ത് കോടി രൂപ പത്രത്തിന്റെ വരിസംഖ്യ ചേര്‍ത്ത വകയില്‍ ലഭിച്ചതാണെന്നാണ് ഫിനാന്‍സ് ഡയറക്ടര്‍ അബ്ദുല്‍ സമീര്‍ നേരത്തെ ഇ.ഡിക്ക് നല്‍കിയ വിശദീകരണം. വരിസംഖ്യ വാങ്ങിയതിന്റെ രേഖകളും സമീര്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ സമീറിന്റെ മൊഴിക്ക് വിരുദ്ധമായ വിവരങ്ങളാണ് കഴിഞ്ഞ ദിവസം മുഈനലി തങ്ങള്‍ ഇ.ഡിക്ക് നല്‍കിയതെന്നാണ് സൂചന.
ചന്ദ്രിക അക്കൗണ്ടില്‍ നിക്ഷേപിച്ച പത്ത് കോടി രൂപ പത്ര വരിസംഖ്യവഴി വന്നതാണോ എന്നതും സംശയിക്കുന്നുണ്ട്. ഈ തുക പലസമയങ്ങളിലായി പിന്‍വലിച്ചെങ്കിലും പത്രത്തിന് വേണ്ടി ഉപയോഗിച്ചത്. വരിസംഖ്യക്ക് വേണ്ടി ഹാജരാക്കിയ രേഖകള്‍ കൃത്രിമമായി നിര്‍മ്മിച്ചതാണെന്ന് സംശയിക്കുന്നുണ്ട് തുടങ്ങിയവയാണ് മുഈനലി തങ്ങള്‍ ഇ.ഡിക്ക് നല്‍കിയ മൊഴിയെന്നാണ് സൂചന.
പിതാവും ചന്ദ്രിക മാനേജിങ് ഡയരക്ടറുമായ ഹൈദരലി തങ്ങള്‍ക്ക് ഇ.ഡി നോട്ടീസ് ലഭിച്ചപ്പോള്‍ പരിശോധിക്കാനായി തന്നെ ചുമതലപ്പെടുത്തിയിരുന്നു. അപ്പോഴാണ് ഇക്കാര്യങ്ങള്‍ വ്യക്തമായതെന്നും മുഈനലി മൊഴിനല്‍കി.
ഹൈദരലി തങ്ങള്‍ക്ക് ഇ.ഡി നോട്ടീസ് വന്നതിന് പിന്നാലെ ചന്ദ്രികയിലെ സാമ്പത്തിക ഇടപാടുകളില്‍ ക്രമക്കേടുകളുണ്ടെന്നും കുഞ്ഞാലിക്കുട്ടിയാണ് എല്ലാം നിയന്ത്രിക്കുന്നതെന്നും മുഈനലി തങ്ങള്‍ ലീഗ്ഹൗസില്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചിരുന്നു. ഇതെ തുടര്‍ന്നാണ് ഇ.ഡി തങ്ങളെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചത്. കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാന്‍ മുഈനലി തങ്ങളെ ഇ.ഡി വീണ്ടും വിളിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കേസില്‍ പി.കെ കുഞ്ഞാലിക്കുട്ടി, എം.കെ മുനീര്‍ ഉള്‍പ്പെടെ ചന്ദ്രിക ഡയരക്ടര്‍ ബോര്‍ഡ് അംഗങ്ങളെ പേരെ ഇ.ഡി നേരത്തെ ചോദ്യം ചെയ്തിരുന്നു.




