കോഴിക്കോട്: ജാനകിക്കാട് കൂട്ടബലാത്സംഗം ഒന്നില്‍ കൂടുതല്‍ തവണ പീഡനത്തിന് ഇരയായതായി പെണ്‍കുട്ടിയുടെ മൊഴി. ഒക്ടോബര്‍ മൂന്നിന് ശേഷം ജാനകിക്കാടിനടുത്തുള്ള ഒഴിഞ്ഞ പ്രദേശത്ത് വെച്ചാണ് രണ്ടാമതും പീഡനത്തിനിരയായത്. പീഡിപ്പിച്ചത് ആദ്യ സംഘത്തിലെ രാഹുലും സുഹൃത്തും ചേര്‍ന്നാണെന്ന് പോലീസ് പറഞ്ഞു.
നേരത്തെ അറസ്റ്റിലായ രാഹുലിനെ കൂടാതെ
മറ്റൊരാള്‍ കൂടി ഇന്നലെ കസ്റ്റഡിയില്‍ ആയി.
സായൂജ്, ഷിബു, രാഹുല്‍, അക്ഷയ് എന്നീ നാല് പ്രതികളാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്.
പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പെരുവണ്ണാമൂഴി പൊലീസ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




