ആസാദീ കാ അമൃത് മഹോത്സവിന്‍റെ ഭാഗമായി ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍ മലപ്പുറം ആദിവാസി ഗോത്ര വിഭാഗങ്ങളുടെ ഇടയില്‍ ലഹരി വരുദ്ധ സന്ദേശവുമായി നടത്തുന്ന മഡ് ഫുട്ബോള്‍ ടൂര്‍ണമെൻ്റിന് തുടക്കം. ചാലിയാര്‍ പഞ്ചായത്തിലെ മണ്ണുപ്പാടത്ത് നടന്ന ടൂർണമെന്റ് പി.വി അബ്ദുൽ വഹാബ് എം.പി ഉദ്ഘാടനം ചെയ്തു.വിവിധ ആദിവാസി ഊരുകളെ പ്രതിനിധീകരിച്ച് എട്ട് ടീമുകളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്.
നബാര്‍ഡ്, എക്സൈസ് വിമുക്തി തുടങ്ങിയ വകുപ്പുകളുടെ സഹകരണത്തോടെയാണ് പരിപാടി. എൽ.ഡി.എം ജിതേന്ദ്രന്‍, കാനറാ ബാങ്ക് മാനേജര്‍ ഗണേഷ്, എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആർ.പി മിഥിന്‍ ലാല്‍, ജെ എസ് എസ് ഡയറക്ടര്‍ വി.ഉമ്മര്‍ കോയ എന്നിവര്‍ പങ്കെടുത്തു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



