എം.എസ്.എഫ് തിരൂരങ്ങാടി ജില്ലാ വിദ്യഭ്യാസ ഓഫീസ് ഉപരോധിച്ചു

പരപ്പനങ്ങാടി: എം.എസ്.എഫ് തിരൂരങ്ങാടി ജില്ലാ വിദ്യഭ്യാസ ഓഫീസ് ഉപരോധിച്ചു.
എസ്.എസ്.എല്‍.സി പരീക്ഷയില്‍ വിജയിച്ച എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും തുടര്‍ പഠനത്തിന് അവസരമൊരുക്കണമെന്ന് കെ.പി.എ മജീദ് എം.എല്‍.എ പറഞ്ഞു. പഠിച്ച് ജയിച്ചവരെ പടിക്ക് പുറത്താക്കരുതെന്ന പ്രമേയവുമായി തിരൂരങ്ങാടി മണ്ഡലം എം.എസ്.എഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിരൂരങ്ങാടി ജില്ലാ വിദ്യഭ്യാസ ഓഫീസ് ഉപരോധ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം.

എം.എസ്.എഫ് മണ്ഡലം പ്രസിഡന്റ് അര്‍ഷദ് ചെട്ടിപ്പടി അധ്യക്ഷത വഹിച്ച ചടങ്ങില്‍ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് മുഖ്യപ്രഭാഷണം നടത്തി.

മണ്ഡലത്തിലെ ഹയര്‍ സെക്കണ്ടറി സ്‌കൂളുകളില്‍ പുതിയ ബാച്ചുകള്‍ അനുവദിക്കുന്നതിനോടപ്പം നെടുവ, തൃക്കുളം ഗവണ്മെന്റ് ഹൈസ്‌കൂളുകള്‍ ഹയര്‍സെക്കണ്ടറിയായി ഉയര്‍ത്തണമെന്നും എം.എസ്.എഫ് സമരം ആവശ്യപ്പെട്ടു. മുസ്ലിം യൂത്ത്ലീഗ് ജില്ലാ സെക്രട്ടറി ഷരീഫ് വടക്കയില്‍, മണ്ഡലം ജനറല്‍ സെക്രട്ടറി യു.എ റസാഖ്, എം.എസ്എഫ് ജില്ലാ ഉപാധ്യക്ഷന്‍ ഫവാസ് പനയത്തില്‍, മന്‍സൂര്‍ ഉള്ളണം, ജാസിം പറമ്പില്‍, വാഹിദ് കരുവാട്ടില്‍ എന്നിവര്‍ സംസാരിച്ചു. പ്രകടനത്തിന് കെ.പി നൗഷാദ്, അമീര്‍ സുഹൈല്‍, ജാഫര്‍ വാഫി നേതൃത്വം നല്‍കി.

Share news
error: Content is protected !!
Scroll to Top