അമ്മയും മകനും എന്നതിന് തെളിവ് ചോദിച്ച് സദാചാരഗുണ്ട ആക്രമണം

കൊല്ലം: അമ്മയെയും മകനെയും സദാചാരഗുണ്ട ആക്രമിച്ചു. കാറിലിരുന്ന് ഭക്ഷണം കഴിക്കുന്നതിനിടെയാണ് ആയുധവുമായി എത്തിയ ആള്‍ ഇരുവരെയും ക്രൂരമായി ആക്രമിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് ചികിത്സ കഴിഞ്ഞ് കൊല്ലത്തെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ഷംലയ്ക്കും മകന്‍ സാലുവിനുമാണ് സദാചാരഗുണ്ടയുെട ആക്രമണമേല്‍ക്കേണ്ടിവന്നത്.

ഹോട്ടലില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ സൗകര്യമില്ലാത്തതിനാല്‍ പാഴ്‌സല്‍ വാങ്ങി ഇവര്‍ കാറിലിരുന്ന് കഴിക്കുകയായിരുന്നു. ഇതിനിടെയാണ് ഒരാള്‍ ഇവരുടെ അടുത്തെത്തി എന്താണ് കാറിനുള്ളില്‍ നടക്കുന്നതെന്നും ചോദിച്ചത്. അമ്മയും മകനുമാണെന്ന് പറഞ്ഞപ്പോള്‍ തെളിവ് ചോദിക്കുകയും ഷംലയുടെ മുടി കുത്തിപ്പിടിച്ച് കാറില്‍നിന്നും പുറത്തേക്ക് വലിച്ചിടുകയായിരുന്നു. ഇത് തടയാനെത്തിയ മകനെ കമ്പിവടികൊണ്ട് അടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു. ഇത് തടയാനെത്തിയ ഷംലലെയും ഇയാള്‍ ക്രൂരമായി മര്‍ദ്ധിക്കുകയായിരുന്നു. മകന്റെ കയ്യില്‍ ആയുധമുപയോഗിച്ച് മുറിവേല്‍പ്പിക്കുകയും ഇതിന് ആറ് സ്റ്റിച്ച് ഇടേണ്ടിവരികയും ചെയ്തു.

സംഭവം കണ്ട് നിന്ന ആരും ആക്രമിയെ തടയാന്‍ പോലും ശ്രമിച്ചില്ലെന്നും ഷംല പറയുന്നു. ഇവര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് പ്രിതിയായ ആഷിക് ഒളിവില്‍ പോയിരിക്കുകയാണ്. ഇവര്‍ പരാതിനല്‍കുമെന്ന് മനസിലാക്കിയ പ്രതി നേരത്തെ തന്നെ തന്റെ ആടിനെ ഇവരുടെ കാര്‍ ഇടിച്ചുതെറിപ്പിച്ചെന്ന കള്ളപ്പരാതി നല്‍കിയിരുന്നു.

Share news
error: Content is protected !!
Scroll to Top